ADVERTISEMENT

കൊഴിഞ്ഞാമ്പാറ ∙ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുല്ലു ചെത്തുന്നതിനിടെ വൈദ്യുതക്കമ്പി പൊട്ടി ദേഹത്തു വീണു ഷോക്കേറ്റ വീട്ടമ്മ മരിച്ചു. എരുത്തേമ്പതി മൂങ്കിൽമട പഴണിസ്വാമിയുടെ ഭാര്യ ലീലാവതി (65) ആണു മരിച്ചത്. മൂങ്കിൽമടയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പശുവിനു പുല്ല് ചെത്തുന്നതിനിടെയാണ് അപകടം.

ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു വൈദ്യുതക്കമ്പി പൊട്ടി ലീലാവതിയുടെ ദേഹത്തേക്കു പതിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉണക്കക്കമ്പുകൊണ്ടു കമ്പി മാറ്റി ലീലാവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ശക്തി, സുമതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com