ADVERTISEMENT

പൊള്ളാച്ചി∙ ബഹിരാകാശത്തുനിന്നു മടങ്ങവെ മരിച്ച ‘കൽപന ചൗളയുടെ’ ഓർമയ്ക്കായി കൽപന എന്നു പേരിട്ട കുങ്കിയാന ചരിഞ്ഞതോടെ ആനയെ മകളെപ്പോലെ പരിചരിച്ച പാപ്പാൻ പഴനിച്ചാമി തനിച്ചായി. ടോപ്പ് സ്ലിപ്പ് കോഴിക്കമുത്തി ആന വളർത്തൽ കേന്ദ്രത്തിലെ 42 വയസ്സുള്ള കൽപന കഴിഞ്ഞ ദിവസമാണു ചരിഞ്ഞത്. പ്രായാധിക്യം മൂലമുള്ള അസുഖം കാരണം 2 മാസത്തോളമായി അവശനിലയിലായിരുന്നു. വനം വകുപ്പ് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

ആനയോടുള്ള സ്നേഹം കാരണം ‘കൽപനയുടെ’ പേര് കയ്യിൽ പച്ചകുത്തിയ പഴനിച്ചാമിക്ക് ആനയുടെ വിയോഗം താങ്ങാനായില്ല. അനുസരണ ശീലമുള്ളവളായിരുന്നു കൽപനയെന്നു പഴനിച്ചാമി പറഞ്ഞു. ടോപ്പ് സ്ലിപ്പിലെ 25 കുങ്കിയാനകളിൽ വനം വകുപ്പിനു പ്രിയപ്പെട്ടവളായിരുന്നു കൽപന. ടോപ്പ് സ്ലിപ്പ് ഫോറസ്റ്റ് ഓഫിസർ ശക്തിവേലിന്റെ നേതൃത്വത്തിൽ വനത്തിൽ സംസ്കാരം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com