ADVERTISEMENT

തിരുപ്പൂർ ∙ പല്ലടം ചേടപാളയത്തു 100 അടി ആഴമുള്ള കിണറ്റിൽ വീണ ഒൻപതു വയസ്സുകാരനെ രക്ഷപ്പെടുത്തി. സേവിയറിന്റെ മകൻ ജോവിദ് (9) ആണു സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കിണറ്റിൽ വീണത്. നാലാം ക്ലാസ് വിദ്യാർഥിയാണ്. കാർഷികാവശ്യത്തിനായി നിർമിച്ച കിണറിൽ 15 അടി വെള്ളമുണ്ടായിരുന്നു. കളിക്കുന്നതിനിടെ പന്തു പിടിക്കാൻ ഓടിയ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണു. ഭിത്തിയിൽ വളർന്ന ചെടികളിൽ പിടിച്ചുനിന്ന കുട്ടിയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിരക്ഷാ സേന എത്തി. കുട്ടിയെ നേരിയ പരുക്കുകളോടെ രക്ഷപ്പെടുത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com