ADVERTISEMENT

കോങ്ങാട് ∙ ഒരു പൂവ് ചോദിച്ചാൽ ഒരു പൂന്തോട്ടം ചൂണ്ടിക്കാണിച്ചു തരും, ശ്രീചിത്തിരയിൽ റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ രവീന്ദ്രൻ. തിരുമാന്ധാംകുന്ന് ക്ഷേത്ര പരിസരത്തെ നാട്ടുവഴിയിൽ ആനന്ദക്കാഴ്ചയായി ഒരു പൂന്തോട്ടം. റോഡിന്റെ ഇരു വശങ്ങളിലും പൂച്ചെടികൾ നട്ടു വളർത്തി പരിപാലിച്ചു വിശ്രമ ജീവിതത്തിനു നിറം പകരുകയാണ് ഇദ്ദേഹം. 2016ൽ ആണ് ഇതിനു തുടക്കമിട്ടത്. ഇപ്പോൾ പൊലീസ് സ്റ്റേഷന്റെ എതിർ വശത്തെ വഴി മുതൽ ആലിക്കൽകാവ് വരെ പൂങ്കാവനമായി.

ദിവസവും മൂന്നു മണിക്കൂർ ചെടി പരിപാലനത്തിനായി മാറ്റിവയ്ക്കുന്നു. ഓണത്തിനു പൂക്കളമുണ്ടാക്കാൻ പലർക്കും ഇവിടെ നിന്നു പൂവ് ലഭിച്ചു. അധ്യാപികയായ മകൾ രശ്മി പൂന്തോട്ടം ക്യാമറയിൽ പകർത്തി വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതു വൈറലായി.  പരിസ്ഥിതി സ്നേഹിയായ രവീന്ദ്രൻ കാവ് പറമ്പിൽ മരങ്ങളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. സിആർപിഎഫ് ഓഫ് പെൻഷൻ ഫോറം ജില്ലാ ട്രഷററും കോങ്ങാട് നെച്ചിയിൽ അമ്മാളു അമ്മ മെമ്മോറിയൽ കുടുംബ ട്രസ്റ്റ് സെക്രട്ടറിയുമാണ്. ഭാര്യ: ഉഷ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com