ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 547 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 369 പേ‍ർക്കും സമ്പർക്കം വഴിയാണു രോഗബാധ. 164 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 4 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 230 പേർക്കു രോഗമുക്തിയുണ്ട്.

കോവിഡ് പോസിറ്റീവ്

ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ

∙ മാത്തൂർ 2 ∙ പെരിങ്ങോട്ടുകുറിശ്ശി 2 ∙ പുതുപ്പരിയാരം 1 ∙ കുത്തനൂർ 1 ∙ മുതുതലയിൽ ജോലിക്കെത്തിയ 2 അതിഥി തൊഴിലാളികൾ ∙ വിളയോടി 1 ∙ മാത്തൂർ 1

വിദേശത്തു നിന്ന്

∙ മാത്തൂർ 1 ∙ കുനിശ്ശേരി 1 ∙ കോട്ടായി 1 ∙ പെരിങ്ങോട്ടുകുറിശ്ശി 1.

ഉറവിടം വ്യക്തമല്ല 164

∙ പിരായിരി 4 ∙ പട്ടാമ്പി 4 ∙ തിരുവേഗപ്പുറ 11 ∙ മാത്തൂർ 2 ∙ ചിറ്റൂർ 2 ∙ ആനക്കര 2 ∙ വടക്കഞ്ചേരി 12 ∙ പട്ടിത്തറ 4 ∙തേങ്കുറുശ്ശി 3 ∙ പെരുമാട്ടി 3 ∙ വിളയൂർ 3 ∙ പറളി 3 ∙ ചാലിശ്ശേരി 3 ∙ കൊടുവായൂർ 13 ∙ കിഴക്കഞ്ചേരി 5 ∙ മുതുതല 7 ∙ കണ്ണമ്പ്ര 2 ∙ നെല്ലായ 3 ∙ ഒറ്റപ്പാലം 3 ∙ പാലക്കാട് പറക്കുന്നം 2 ∙ തൃത്താല 3 ∙ പൂക്കോട്ടുകാവ് 6 ∙ കൽപാത്തി 2 ∙ മലമ്പുഴ 4 ∙ ഷൊർണൂർ 4 ∙ വല്ലപ്പുഴ 2 ∙ കൊടുമ്പ് 2 ∙ ഒലവക്കോട് 3 ∙ കൊപ്പം 5 ∙ മരുതറോഡ് 3

∙ നൂറണി 2 ∙ അമ്പലപ്പാറ 3 ∙ അലനല്ലൂർ 2 ∙ എരുത്തേമ്പതി 2 ∙പെരുവെമ്പ്‌ 2 ∙ കല്ലേപ്പുള്ളി ∙ മുണ്ടൂർ ∙ അഗളി ∙ പുതൂർ ∙ കാവശ്ശേരി‌ ∙ ചൂലന്നൂർ ∙ മീനാക്ഷിപുരം ∙ മങ്കര ∙ നാഗലശ്ശേരി ∙ പൊൽപ്പുള്ളി ∙ അയിലൂർ ∙ പുതുനഗരം ∙ എരിമയൂർ ∙ പരുതൂർ ∙ കുന്നത്തൂർമേട് ∙ കാഞ്ഞിരപ്പുഴ ∙ ശ്രീകൃഷ്ണപുരം ∙ കൊഴിഞ്ഞാമ്പാറ ∙ കുത്തന്നൂർ ∙ കുഴൽമന്ദം ∙ മാട്ടുമന്ത ∙ കണ്ണാടി ∙ പാലക്കാട് പള്ളിപ്പുറം ∙ അകത്തേത്തറ ∙ ചെർപ്പുളശ്ശേരി സ്വദേശികൾ ഒരാൾ വീതം ∙ മാത്തൂർ 1

സമ്പർക്കം 369

∙ തിരുവേഗപ്പുറ 58 ∙ കൊടുവായൂർ 35 ∙ പട്ടാമ്പി കൊപ്പം 10 ∙ പറളി 7 ∙ പെരുവെമ്പ് 6 ∙ വടവന്നൂർ 3 ∙ കോട്ടത്തറ 2 ∙കരിമ്പ 5 ∙ പാലക്കാട് മാട്ടുമന്ത 3 ∙ ചാലിശ്ശേരി 4 ∙ കണ്ണാടി 4 

∙ കിഴക്കഞ്ചേരി 2 ∙ പൂക്കോട്ടുകാവ് 8 ∙ ഷൊർണൂർ 10 ∙ചെർപ്പുളശ്ശേരി 2 ∙ പിരായിരി 17 ∙ കോട്ടോപ്പാടം 2 ∙ കല്ലേക്കാട് 3 ∙ കുത്തന്നൂർ 3 ∙ കുന്നത്തൂർമേട് 2 ∙ മുതുതല 7 ∙എലവഞ്ചേരി 5 ∙ മലമ്പുഴ 4 ∙ ഓങ്ങല്ലൂർ 17 ∙ പുതുപ്പരിയാരം 10 ∙ തേങ്കുറിശ്ശി 7 ∙ പെരിങ്ങോട്ടുകുറുശ്ശി 5 ∙ പാലക്കാട് നഗരസഭാ പരിധി 5 ∙ പട്ടിത്തറ 7 ∙ പല്ലശ്ശന 3 ∙ കൽപാത്തി 3 ∙ മാത്തൂർ 2 ∙ മണ്ണാർക്കാട് മുനിസിപ്പാലിറ്റി 2 ∙ പട്ടാമ്പി 9 ∙പാലക്കാട് മൂത്താന്തറ 4 ∙ പരുതൂർ 5 ∙ നെന്മാറ 4 ∙ വടക്കഞ്ചേരി 3 ∙ അകത്തേത്തറ 3 ∙ നാഗലശ്ശേരി 3 ∙ നെല്ലായ 3 ∙എലപ്പുള്ളി 2 ∙ പുതുനഗരം 5 ∙ ഒറ്റപ്പാലം 4 ∙ പല്ലശ്ശന 2 ∙ കൊല്ലങ്കോട് 2 ∙ എരിമയൂർ 2

∙ ചളവറ ∙ അലനല്ലൂർ ∙ അനങ്ങനടി ∙ കൊഴിഞ്ഞാമ്പാറ ∙ തൃക്കടീരി ∙ തൃത്താല ∙ മരുതറോഡ് ∙ കാരാകുറുശ്ശി ∙ മങ്കര ∙ ലക്കിടി പേരൂർ ∙ കുമരംപുത്തൂർ ∙ നല്ലേപ്പിള്ളി ∙ കുലുക്കല്ലൂർ ∙ കൽമണ്ഡപം ∙ കരിമ്പുഴ ∙ ആലത്തൂർ ∙ കൊടുമ്പ് ∙ കോട്ടായി സ്വദേശികൾ ഒരാൾ വീതം ∙ കഞ്ചിക്കോട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ 3 ∙ പാലക്കാട് മേലാമുറി പച്ചക്കറി മാർക്കറ്റിലെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന കിണാശ്ശേരി സ്വദേശി 1 ∙ സെപ്റ്റംബർ 25ന് മരിച്ച പുതുനഗരം സ്വദേശി (75 പുരുഷൻ), തത്തമംഗലം സ്വദേശി (72 പുരുഷൻ) എന്നിവർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.∙ കൊടുവായൂർ പച്ചക്കറി മാർക്കറ്റ് ക്ലസ്റ്ററിൽ ഉൾപ്പെട്ട 28 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

റിവേഴ്സ് ക്വാറന്റീനടക്കം കർശനമാക്കി ആരോഗ്യവകുപ്പ്

പാലക്കാട് ∙ പ്രതിദിന കോവിഡ് വ്യാപനം കുതിച്ചുയർന്നതോടെ റിവേഴ്സ് ക്വാറന്റീൻ അടക്കമുള്ള പ്രതിരോധ നടപടികൾ വീണ്ടും കടുപ്പിച്ചു ജില്ല. 10 വയസ്സിനു താഴെയും 65 വയസിനും മുകളിലുള്ളവരും ഗർഭിണികളും പരമാവധി വീടുകളിൽ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ്. അടിയന്തര സാഹചര്യത്തിൽ മാത്രമേ പുറത്തിറങ്ങാവൂ. ∙ യാത്രകൾ പരമാവധി കുറയ്ക്കുക ∙ ബന്ധുവീടുകളിലടക്കം സന്ദർശനം വേണ്ട ∙

നിത്യോപയോഗ സാധനങ്ങളടക്കം ഒരു കടയിൽ നിന്നു തന്നെ വാങ്ങി സമ്പർക്കം പരമാവധി കുറയ്ക്കുക. വീടിനു സമീപത്തുള്ള നിന്നുള്ള കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതാണു നിലവിൽ ആരോഗ്യകരം.∙ വീട്ടിനുള്ളിലും മാസ്ക് ശീലമാക്കുക ∙ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും ശാരീരിക അകലം പാലിക്കുക∙

ആരോഗ്യ, രോഗ സംബന്ധമായി സംശയം ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം ∙ ആൾക്കൂട്ടത്തിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നു സ്വയം ആരോഗ്യ സുരക്ഷ ഉറപ്പാക്കുക ∙ കുട്ടികളും പ്രായമായവരും ഗർഭിണികളും ഇതര രോഗികളും ഉള്ള വീടുകളിൽ പ്രത്യേകം ജാഗ്രത അനിവാര്യം.

ഓഫിസുകളിൽ അതീവ ജാഗ്രത

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓഫിസുകളിൽ അതീവ ജാഗ്രത അനിവാര്യമെന്ന് ആരോഗ്യവകുപ്പ്. ശാരീരിക അകലം പാലിക്കണം. മാസ്ക് നിർബന്ധം ∙ ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കൽ വേണ്ട ∙ ഭക്ഷണം കഴിക്കുമ്പോൾ മാസ്ക് അഴിച്ചു മാറ്റും. ഇത്തരത്തിൽ ചുരുങ്ങിയത് 15 മിനിറ്റിലേറെ സമയം ഒന്നിച്ചിരിക്കുന്നതു വഴി രോഗവ്യാപനം സംഭവിക്കാം ∙ സമ്പർക്കം പരാമവധി കുറയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com