കൊല്ലങ്കോട്ട് 4 പൊലീസുകാർക്കു കോവിഡ്

corona-virus
SHARE

കൊല്ലങ്കോട് ∙ രണ്ടു സീനിയർ സിവിൽ പൊലീസ് ഓഫിസർമാരും 2 സിവിൽ പൊലീസ് ഓഫിസർമാരും കോവിഡ് പോസിറ്റീവായ കൊല്ലങ്കോട് സ്റ്റേഷനിൽ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്കു ക്വാറന്റീൻ ഏർപ്പെടുത്തുന്നതിൽ വീഴ്ച. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവർ സ്റ്റേഷനിൽ തുടർ ജോലിയിൽ ഉണ്ടായിരുന്നവരാണ്. നേരത്തെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ക്വാറന്റീൻ ഏർപ്പെടുത്താതിരുന്നതിനാലാണ് ഇവർക്കു രോഗം ബാധിച്ചതെന്ന് ആക്ഷേപമുണ്ട്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അനാസ്ഥ തുടർന്നുവെന്നും പറയുന്നു. പ്രാഥമിക സമ്പർ‍ക്കത്തിലുള്ളയാളെ ഹൈക്കോടതി ഡ്യൂട്ടിക്കു നിയോഗിക്കുകയും മറ്റു ചിലർക്കു സ്റ്റേഷനിലെ ചുമതലകൾ നൽകുകയും ചെയ്തു. മുതലമടയിൽ അടിപിടിയെത്തുടർന്ന് അറസ്റ്റിലായ ആൾക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഇയാൾക്കൊപ്പം എസ്കോർട്ട് പോയവർ ഒഴികെ പ്രാഥമിക സമ്പർക്കത്തിലുള്ളവരെയൊന്നും ക്വാറന്റീനിലാക്കിയിരുന്നില്ല. സ്റ്റേഷൻ പരിധിയിൽ തൂങ്ങിമരിച്ച സ്ത്രീക്കും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടവർക്കും പരിശോധന നടത്തിയില്ല. സ്റ്റേഷൻ അണുനശീകരണം നടത്തുന്നതിലും കാലതാമസം ഉണ്ടായി. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചെങ്കിലും സമ്പർക്കത്തിലുള്ളവരെ വീണ്ടും ജോലിക്കു നിയോഗിച്ചുവെന്നു പറയുന്നു. എന്നാൽ ഇയാളുമായി സമ്പർക്കം ഉണ്ടായിരുന്നതിനാൽ പൊലീസ് ഇൻസ്പെക്ടർ ക്വാറന്റീനിൽ പോയി. 

കോവിഡ് സ്ഥിരീകരിച്ച 4 പേരുമായി കൊല്ലങ്കോട് സ്റ്റേഷനിലെ മുപ്പതിലധികം പേർക്കാണു പ്രാഥമിക സമ്പർക്കമുള്ളത്. ഇവരെ ഇന്നലെ വൈകിട്ടാനു ക്വാറന്റീനിലാക്കിയത്. പറമ്പിക്കുളത്തെ ഇൻസ്പെക്ടർക്കു കൊല്ലങ്കോടിന്റെ ചുമതല കൂടി നൽകി. ഒൻപതു പൊലീസുകാരെ വിവിധ സ്റ്റേഷനുകളിൽനിന്നു നിയോഗിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ പൊതുജന സമ്പർക്കം ഒഴിവാക്കാനും കോവിഡ് ബാധിതരുമായി സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കാനും അധികൃതർക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA