ADVERTISEMENT

പാലക്കാട് ∙ രാജ്യത്തെ മിടുക്കരായ ഗവേഷണ വിദ്യാർഥികൾക്കു ലഭിക്കുന്ന പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്പ് (പിഎംആർഎഫ്) നേടിയ സന്തോഷത്തിലാണ് പുത്തൂർ സ്വദേശി ആദിത്യ എ. പ്രസാദ്. തിരുച്ചിറപ്പിള്ളി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ബിടെക് ബിരുദം നേടിയ ആദിത്യ ഗേറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ 37 ാം റാങ്ക് നേടിയിരുന്നു. കലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്നു ഡേറ്റ സയൻസിൽ പരിശീലനത്തിനു അവസരം ലഭിച്ചിരുന്നു.

പത്താം ക്ലാസ് വരെ കൊപ്പം ലയൺസ് സ്കൂളിലായിരുന്നു പഠനം. ബിസിനിസുകാരായ പ്രസാദ് കിഴക്കേക്കരയുടെയും അർപ്പിതയുടെയും മകനാണ്. പ്രണിത എ. പ്രസാദാണു സഹോദരി. തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ നിന്നു ബിരുദാനന്തര ബിരുദം, എംഫിൽ തുടങ്ങിയ കോഴ്സുകളിൽ 8.5 ക്യൂമിലേറ്റീവ് ഗ്രേഡ് പോയിന്റ് ലഭിച്ചവർക്കാണു ഫെലോഷിപ്പിന്  അപേക്ഷിക്കാൻ യോഗ്യത. ലാറ്ററൽ എൻട്രി വഴിയാണ് ആദിത്യക്കു ഫെലോഷിപ് ലഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com