ADVERTISEMENT

തിരുപ്പൂർ ∙തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ ചിഹ്‌നം പ്രിന്റ് ചെയ്‌ത മാസ്‌ക്കുകൾക്ക് പ്രിയമേറുന്നു. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി ചിഹ്നങ്ങളോടുകൂടിയ മാസ്‌ക്കുകൾ നിർമിക്കാൻ ഒട്ടേറെ പേർ സമീപിക്കുന്നതായി തിരുപ്പൂരിലെ മലയാളികളടക്കമുള്ള വസ്‌ത്ര നിർമാതാക്കൾ പറയുന്നു. കോൺഗ്രസ്, സിപിഎം, സിപിഐ, ബിജെപി, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ ചിഹ്‌നം പ്രിന്റ് ചെയ്‌ത മാസ്‌ക്കുകളാണു വേഗത്തിൽ വിറ്റുപോകുന്നത് .

കോവിഡ് സുരക്ഷയ്ക്കായി ധരിക്കുന്ന മാസ്‌ക്കായും മാസ്‌ക്കിനു മുകളിലായി ധരിക്കാവുന്ന വിധത്തിലും ലഭ്യമാണ്. പാർട്ടി നേതാക്കളുടെയും പ്രധാനമന്ത്രി മുഖ്യമന്ത്രി എന്നിവരുടെയും ചിത്രങ്ങൾ പ്രിന്റ് ചെയ്‌ത മാസ്‌കും ലഭ്യമാണ്. സിനിമ– കായിക താരങ്ങളുടെ ചിത്രം പ്രിന്റ് ചെയ്‌ത മാസ്‌ക്കുകൾ തിരുപ്പൂർ മാസ്ക് വിപണിയിൽ നേരത്തേ ശ്രദ്ധേയമായിരുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com