ADVERTISEMENT

ചിറ്റൂർ∙ മുൻ നഗരസഭാധ്യക്ഷൻ കെ.മധുവിന്റെ പേരില്ലാതെ ചിറ്റൂർ-തത്തമംഗലം നഗരസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 29 വാർഡുകളിൽ 26 വാർഡുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്നലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞ ഭരണ സമിതിയിലെ നഗരസഭാധ്യക്ഷൻ കെ.മധു, ഉപാധ്യക്ഷ കെ.എ.ഷീബ എന്നിവർ പട്ടികയിലില്ല. ഇവർ മത്സരിച്ചേക്കുമെന്ന് കരുതുന്ന 28, 27 വാർഡുകളിൽ മറ്റ് സ്ഥാനാർഥികളുടെ പേരുകളും ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിട്ടില്ല.

നഗരസഭാ കോൺഗ്രസ് തിരഞ്ഞെടുപ്പ് ഉപസമിതിയും ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് ഉപസമിതിയും നൽകിയ പട്ടികയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ചർച്ച ചെയ്ത് പ്രഖ്യാപിച്ചത്. പ്രാദേശിക കമ്മിറ്റികൾ 28-ാം വാർഡായ തത്തമംഗലം ഗ്രാമത്തിലേക്ക് കെ.മധുവിന്റെ പേര് മാത്രമാണ് നിർദേശിച്ചിരുന്നത്. എന്നാൽ 4 തവണ മത്സരിച്ചിട്ടുള്ളതിനാൽ വീണ്ടും പരിഗണിക്കേണ്ടതില്ല എന്നതിനാലാണ് മധുവിന്റെ പേര് ഒഴിവാക്കിയെന്നാണ് വിവരം. ആവശ്യപ്പെട്ട 25–ാം വാർഡ് നൽകാതെ മുസ്‌ലിം ലീഗിൽ നിന്ന് പിടിച്ച് വാങ്ങിയ 27–ാം വാർഡിൽ മത്സരിക്കുന്നതിൽ കെ.എ.ഷീബ നേരത്തേ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് കത്ത് നൽകിയതോടെയാണ് ഷീബയുടെ പേര് ഒഴിവാക്കിയതെന്നാണു സൂചന. ഒട്ടേറെ ചർച്ചകൾക്ക് ശേഷം മുസ്‌ലിം ലീഗിന് വിട്ടു നൽകിയ 29–ാം വാർഡിൽ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.

കാലാവധി കഴിഞ്ഞ ഭരണസമിതിയിലെ കൗൺസിലർമാരായ കെ.സി.പ്രീത്, എസ്.എസ്.സുബ്രദാം, സി.ഷീജ എന്നിവരെ ഇത്തവണയും പരിഗണിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം കൂടിയായ എൻ.എസ്.ശിൽപയും സ്ഥാനാർഥി പട്ടികയിലുണ്ട്. ആകെയുള്ള 29 വാർഡുകളിൽ യുഡിഎഫിനായി 28 സീറ്റുകളിൽ കോൺഗ്രസും, ഒരു സീറ്റിൽ മുസ്‌ലിം ലീഗുമാണ് മത്സരിക്കുന്നത്.ചിറ്റൂർ–തത്തമംഗലം നഗരസഭ കോൺഗ്രസ് സ്ഥാനാർഥികൾ: വാർഡ് 1–എം.പാർവതി, 2–മുഹമ്മദ് ഇല്യാസ്, 3–ബി.പ്രിയ, 4–എൻ.എസ്.ശിൽപ, 5–സി.ഷീജ, 6–കെ.സാജൻ, 7–വി.ഉഷ, 8–ഡി.പ്രിയ, 9–കെ.ഉണ്ണിക്കൃഷ്ണൻ, 10–സി.ആർ.ബാലസുബ്രഹ്മണ്യൻ, 11–ആർ.ബാബു, 12–പി.സുചിത്ര, 13–അനിത കുട്ടപ്പൻ, 14–ഷീബ മുരുകൻ, 15–എസ്.വിജയലക്ഷ്മി, 16–വി.സുമതി, 17–പി.ശാന്തി, 18–ആർ.കിഷോർ, 19–പി. മുരളി, 20–കെ.ബാബുദാസ്, 21–എം.മഞ്ജു, 22–കെ.സി.പ്രീത്, 23–കെ.വിജയകുമാരി, 24–എസ്.എസ്.സുബ്രദാം, 25–എം.വി.ജയന്തി, 6–പി.എച്ച്.സബിതാമോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com