ADVERTISEMENT

പാലക്കാട് ∙ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. റെയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗമാണു കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാവിലെ 9.50നായിരുന്നു സംഭവം. ഹൈദരാബാദ്– തിരുവനന്തപുരം ശബരി എക്സ്പ്രസിലെ എസ് 5 കോച്ചിൽ സീറ്റിനു താഴെ 4 ബാഗുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം ഒരു മൊബൈൽ ഫോണും കണ്ടെത്തി. ഉദ്യോഗസ്ഥരുടെ പരിശോധന കണ്ട് ഉടമ കഞ്ചാവ് ഉപേക്ഷിച്ചു പോയതാകാമെന്ന് എഎസ്ഐ കെ. സജു പറഞ്ഞു. തുടരന്വേഷണത്തിനായി എക്സൈസ് നർകോട്ടിക് വിഭാഗത്തിനു കഞ്ചാവ് കൈമാറി.

റെയിൽവേ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ മനോജ് കുമാറിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. ഹെഡ് കോൺസ്റ്റബിൾ സജി അഗസ്റ്റിൻ, കോൺസ്റ്റബിൾ‌മാരായ വി. സവിൻ, എൻ. അശോക്, എക്സൈസ് നർകോട്ടിക് വിഭാഗം പ്രിവന്റീവ് ഓഫിസർമാരായ മൻസൂർ അലി, എസ്. രവികുമാർ, സിവിൽ എക്സൈസ് ഓഫിസർ എ. ബിജു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com