ADVERTISEMENT

പാലക്കാട്∙ ജില്ലയിൽ ഇന്നലെ 394 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 229 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. 161 പേരുടെ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 2 പേർ എന്നിങ്ങനെയും കോവിഡ് ബാധിതരായി. 338 പേർ കോവിഡ് മുക്തരായി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5040 ആയി. പാലക്കാട് ജില്ലക്കാരായ ഓരോരുത്തർ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും 2 പേർ വീതം പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 5 പേർ തിരുവനന്തപുരം, 33 പേർ തൃശൂർ, 11 പേർ കോഴിക്കോട്, 53 പേർ എറണാകുളം, 88 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

കോവിഡ് പോസിറ്റീവ്

∙ പാലക്കാട് സ്വദേശികൾ- 51 ∙ തിരുമിറ്റക്കോട് - 30 

∙ പുതുശ്ശേരി - 24 ∙ കൊപ്പം - 21 ∙ പട്ടാമ്പി - 16 ∙ അമ്പലപ്പാറ - 15 

∙ ഒറ്റപ്പാലം - 14 ∙ മണ്ണാർക്കാട് - 12 ∙ ചളവറ, കൊടുമ്പ്, തൃക്കടീരി സ്വദേശികൾ- 10 പേർ വീതം ∙ വിളയൂർ സ്വദേശികൾ- 9 ∙ ചെർപ്പുളശ്ശേരി, പുതുപ്പരിയാരം, കോട്ടായി, ഓങ്ങല്ലൂർ സ്വദേശികൾ- 8 പേർ വീതം ∙ കാവശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ- 6 പേർ വീതം 

∙ കുലുക്കല്ലൂർ, മുതുതല സ്വദേശികൾ- 5 പേർ വീതം ∙ അകത്തേത്തറ, ഷൊർണൂർ, കരിമ്പ, ചിറ്റൂർ–തത്തമംഗലം നഗരസഭ, തൃത്താല, എലവഞ്ചേരി, പിരായിരി, പറളി സ്വദേശികൾ- 4 പേർ വീതം ∙ പെരുവെമ്പ്, പരുതൂർ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, തിരുവേഗപ്പുറ, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, വെള്ളിനേഴി, വല്ലപ്പുഴ, അനങ്ങനടി സ്വദേശികൾ- 3 പേർ വീതം ∙ തേങ്കുറിശ്ശി, ആലത്തൂർ, മരുതറോഡ്, നാഗലശ്ശേരി, കപ്പൂർ, നല്ലേപ്പിള്ളി, മണ്ണൂർ, ആനക്കര, എലപ്പുള്ളി, വണ്ടാഴി, പെരിങ്ങോട്ടുകുറുശ്ശി, കുമരംപുത്തൂർ, കണ്ണാടി, തച്ചനാട്ടുകര, അലനല്ലൂർ, അഗളി, മേലാർകോട് സ്വദേശികൾ - 2 പേർ വീതം 

∙ മങ്കര, കോങ്ങാട്, വാണിയംകുളം, മുണ്ടൂർ, കിഴക്കഞ്ചേരി, മുതലമട, പട്ടഞ്ചേരി, കാരാകുറുശ്ശി, മാത്തൂർ, അയിലൂർ, കേരളശ്ശേരി, പുതുക്കോട്, മലമ്പുഴ, കോട്ടോപ്പാടം, എരിമയൂർ, തരൂർ, പട്ടിത്തറ, തച്ചമ്പാറ, കൊടുവായൂർ, നെന്മാറ, തെങ്കര, ചാലിശ്ശേരി സ്വദേശികൾ - ഒരാൾ വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com