ADVERTISEMENT

മുതലമട ∙ രേഖകളില്ലാതെ തമിഴ്നാട്ടിൽ നിന്നു സംസ്ഥാനത്തേക്കു കൊണ്ടുവരികയായിരുന്ന 26 ലക്ഷം രൂപ കൊല്ലങ്കോട് പൊലീസ് പിടികൂടി. കൊടുങ്ങല്ലൂർ മാടവനയിൽ എം.നൗഷാദ് (46), എം.എച്ച്.പ്രമോദ്കുമാർ (45) എന്നിവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണു കൃത്യമായ രേഖകളില്ലാത്ത പണം കണ്ടെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിർത്തിയിൽ നടത്തുന്ന വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാവിലെ പതിനൊന്നോടെ കുംഭകോണത്തു നിന്നു വരികയായിരുന്ന കാറിന്റെ ഡിക്കിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലാണു പണം.

ബിസിനസ് ആവശ്യത്തിനു തമിഴ്നാട്ടിൽ പോയി മടങ്ങുകയാണെന്ന് ഇവർ പൊലീസിനെ അറിയിച്ചെങ്കിലും പണത്തിന്റെ കൃത്യമായ ഉറവിടത്തിന്റെ രേഖകൾ പൊലീസിനു മുന്നിൽ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്നു കൊല്ലങ്കോട് ഇൻസ്പെക്ടർ എ.വിപിൻദാസ്, എസ്ഐ എം.ഷാഹുൽ, ചെക്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പറമ്പിക്കുളം എഎസ്ഐ എച്ച്.ഫിറോസ്, സിവിൽ പൊലീസ് ഓഫിസർ എസ്.ജിജോ എന്നിവരടങ്ങിയ സംഘം പണം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇൻസ്പെക്ടർ എ.വിപിൻദാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com