ADVERTISEMENT

പാലക്കാട്∙ പ്രധാനമന്ത്രി നരേന്ദ്രമോദി കോർപറേറ്റ് കമ്പനികളുടെ ദാസനായി മാറിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കുഴൽമന്ദം മുതൽ പാലക്കാട് വരെ നടത്തിയ ‘ജയ് കിസാൻ മാർച്ച്’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന് മുദ്രവാക്യം മുഴക്കിയാണ് മോദി അധികാരത്തിൽ വന്നത്.

കേന്ദ്ര കാർഷിക നിയമഭേദഗതികൾക്കെതിരെ സമരം നടത്തുന്ന കർഷകർക്കു പിന്തുണ പ്രഖ്യാപിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പാലക്കാട്ട് നടത്തിയ ജയ് കിസാൻ മാർച്ചിനോടനുബന്ധിച്ചു കുഴൽമന്ദത്തുനിന്ന് ആരംഭിച്ച ട്രാക്‌ടർ റാലി. എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ എന്നിവർ നേതൃത്വം നൽകി      ചിത്രം: മനോരമ

എന്നാൽ, കാർഷിക നിയമ പരിഷ്കാരത്തിലൂടെ കർഷകരെ അദാനിക്കും അംബാനിക്കുമായി ഒറ്റിക്കൊടുത്തെന്നും ശ്രീനിവാസ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തുടർച്ചയായി കോൺഗ്രസ് തോൽക്കുന്ന മണ്ഡലങ്ങളിൽ പുതുമുഖങ്ങൾ മൽസരിച്ചേ തീരുവെന്നും ഒരു തിരഞ്ഞെടുപ്പ് ഫലം കൊണ്ട് കോൺഗ്രസ് ഒലിച്ചുപോയെന്ന് പാർട്ടിക്ക് അകത്തും പുറത്തുമുള്ള ആരും തെറ്റിദ്ധരിക്കേണ്ടെന്നും ഷാഫി പറഞ്ഞു.

കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പാലക്കാട് നടത്തിയ ജയ് കിസാൻ മാർച്ചിന്റെ സമാപന സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസിനെ സ്വീകരിച്ചപ്പോൾ. വി.എസ് വിജയരാഘവൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലു, വി.കെ. ശ്രീകണ്ഠൻ എംപി, സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ എംഎൽഎ, രമ്യ ഹരിദാസ് എംപി എന്നിവർ സമീപം ചിത്രം: മനോരമ

കുഴൽമന്ദത്ത് നിന്ന് ആരംഭിച്ച ട്രാക്ടർ മാർച്ച് വിക്ടോറിയ കോളജ് പരിസരത്ത് സമാപിച്ചു. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനമായി കോട്ടമൈതാനത്തെത്തിയാണ് സമാപനസമ്മേളനം നടന്നത്. സംസ്ഥാന വൈസ്പ്രസിഡന്റുമാരായ കെ.എസ്. ശബരിനാഥൻ എംഎൽഎ, റിയാസ് മുക്കോളി, എസ്.എം. ബാലു, എംപിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, മുൻ എംപി വി.എസ്. വിജയരാഘവൻ,

യൂത്ത് കോൺഗ്രസ് ഭാരവാഹികളായ കെ.എം. ഫെബിൻ, ഒ.കെ. ഫാറൂഖ്, ഡോ. എസ്. സരിൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കുന്ന ക്യാംപിന് ഇന്നലെ മലമ്പുഴയിൽ തുടക്കമായി. ഇന്ന് നടക്കുന്ന ചർച്ചയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചു ചർച്ച നടക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com