ADVERTISEMENT

പാലക്കാട് ∙ ഈ ‘കരിമൻ’ പാലക്കാട് നഗരസഭ ഓഫിസിന്റെ കാവൽക്കാരനാണ്. വൈകിട്ട് ഓഫിസ് അടച്ചു കഴിഞ്ഞാൽ പിറ്റേന്നു നേരം പുലരുവോളം അപരിചിതരെ നഗരസഭ ഓഫിസ് പരിസരത്തേക്കു പ്രവേശിക്കാൻ അനുവദിക്കില്ല. കുരച്ചു തുരത്തും. പകൽ ഓഫിസ് ഗേറ്റ് തുറന്നാൽ ഡ്യൂട്ടി അവസാനിപ്പിച്ച് ഒതുങ്ങിക്കൂടും. നഗരസഭ ഓഫിസ് വളപ്പിലെ വിശ്വസ്ത കാവൽക്കാരനാണ് കരിമൻ എന്നു വിളിക്കുന്ന ഈ നായ. നഗരസഭ ജീവനക്കാർ നൽകുന്ന ഭക്ഷണം മാത്രമേ കഴിക്കൂ.

അടുപ്പം ഏറെയുള്ള ഉദ്യോഗസ്ഥരോടൊപ്പം ചിലപ്പോഴൊക്കെ കാറിലും സ്കൂട്ടറിലും കയറി അവരുടെ വീട്ടിലേക്കു പോകും. ഭക്ഷണം നൽകിയാൽ കഴിയും. നഗരസഭ ഓഫിസ് വളപ്പി‍ൽ നിന്നു വല്ലപ്പോഴും മാത്രമേ പുറത്തിറങ്ങാറുള്ളൂ. നഗരസഭയിൽ പകൽ പ്രതിഷേധം ഉയരുമ്പോൾ കരിമൻ കുരച്ചെത്തുമെങ്കിലും ആരെയും ഉപദ്രവിച്ച ചരിത്രമില്ല. കൊടി വിവാദത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം കനത്തപ്പോൾ നായ കുരച്ചെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com