ഹോട്ടലിൽ തീപിടിത്തം; അടുക്കള ഭാഗം കത്തിനശിച്ചു

എടത്തനാട്ടുകര കോട്ടപ്പള്ളയിൽ ഹോട്ടലിന് തീപിടിച്ചപ്പോൾ
SHARE

എടത്തനാട്ടുകര∙ കോട്ടപ്പള്ളയിൽ ഹോട്ടലിന് തീപിടിച്ച് അടുക്കള ഭാഗം കത്തി നശിച്ചു. കോട്ടപ്പള്ള വട്ടമണ്ണപുറം റോഡിലെ പികെ ബിൽഡിങ്ങിലുള്ള ചളവ സ്വദേശി ആലപറമ്പിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പ്രിൻസ് ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്ന് പുകയും തീയും ഉയർന്ന് വരുന്നത് അടുത്ത കടയിലെ ആളുകളുടെ ശ്രദ്ധയിൽപെട്ടത്‍. ഏഴു മണിയോടെ ഹോട്ടൽ അടച്ചിരുന്നതിനാൽ ആളപായമില്ല. ഷീറ്റ് മേഞ്ഞ അടുക്കളഭാഗം കത്തി നശിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടലാണ് കൂടുതൽ ഭാഗത്തേക്ക് തീ പടരാതിരിക്കാൻ തുണയായത്. അടുക്കള ഭാഗത്തെ മേൽക്കൂരയും, വയറിങ്ങും പൈപ്പുകളും കത്തി നശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA