ADVERTISEMENT

പാലക്കാട് ∙ വാളയാറിൽ രണ്ടാമത്തെ കുട്ടിയുടെ മരണത്തിനു കാരണം പൊലീസിന്റെ ഗുരുതര കൃത്യവിലോപമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാ‍ർക്കു നീതി തേടി തല മുണ്ഡനം ചെയ്തു സമരം നടത്തുന്ന അമ്മയെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ വീഴ്ചയാണ് രണ്ടാമത്തെ കുട്ടിയെയും സമാന രീതിയിലുള്ള ദുരന്തത്തിന് ഇരയാക്കിയത്. ഇതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നു കേരളം ആഗ്രഹിക്കുന്നു.

എന്നിട്ടും നടപടിക്കു പകരം സ്ഥാനക്കയറ്റം നൽകുകയാണു പിണറായി വിജയൻ സർക്കാർ ചെയ്തത്. ഇത്തരം നടപടികളിൽ കേരളം ദുഃഖിച്ചു തല താഴ്ത്തുന്നു.വാളയാർ അമ്മയുടെ ദുഃഖം കേരളത്തിന്റെ ദുഃഖമാണ്. ആ ദുഃഖത്തിനു മുന്നിൽ ഈ സർക്കാർ പാടെ ഒലിച്ചു പോകും. സർക്കാർ ഉറപ്പു നൽകുന്ന സ്ത്രീ സുരക്ഷയാണോ വാളയാറിലേതെന്നു വ്യക്തമാക്കണം. യുഡിഎഫ് അധികാരത്തിലെത്തിയാൽ വാളയാർ കേസിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. കുട്ടികളുടെ സഹോദരന്റെ പഠനം, ജോലി ഉൾപ്പെടെ യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com