ADVERTISEMENT

പാലക്കാട് ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നു പാലക്കാട് നഗരത്തിൽ പകൽ 9 മുതൽ 2 വരെ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. 

∙ തൃശൂർ, വടക്കഞ്ചേരി, നെന്മാറ, കൊടുവായൂർ, കൊല്ലങ്കോട്, കുഴൽമന്ദം ഭാഗത്തു നിന്നുള്ള ബസുകൾ കാഴ്ചപ്പറമ്പ് താൽക്കാലിക സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം. 

∙ ചിറ്റൂർ, വണ്ടിത്താവളം, മീനാക്ഷിപുരം ഭാഗത്തു നിന്നുള്ള ബസുകളും മറ്റു വാഹനങ്ങളും കാടാങ്കോട് എത്തി യാത്രക്കാരെ ഇറക്കി മെഡിക്കൽ കോളജിനു മുന്നിൽനിന്ന് യു ടേൺ തിരിഞ്ഞ് സർവീസ് റോഡ് വഴി തിരിച്ചുപോകണം. 

∙ കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ, കോങ്ങാട്, മലമ്പുഴ, റെയിൽവേ കോളനി ഭാഗത്തു നിന്നുള്ള ബസുകൾ ശേഖരീപുരം ജംക്‌ഷനിലെത്തി യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം. 

∙ വാളയാർ, കഞ്ചിക്കോട്, പാറ, അത്തിക്കോട്, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ കൂട്ടുപാതയിലെത്തി യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.

∙ പാലക്കാട് നഗരത്തിൽ സർവീസ് നടത്തുന്ന ടൗൺ ബസുകൾ ശേഖരീപുരത്തെത്തി യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം. 

∙ പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കോട്ടായി, പൂടൂർ, പെരിങ്ങോട്ടുകുറുശ്ശി, കല്ലേക്കാട് ഭാഗത്തു നിന്നുള്ള ബസുകൾ മേപ്പറമ്പ് സർവീസ് റോഡിൽ യാത്ര അവസാനിപ്പിച്ചു തിരിച്ചുപോകണം. 

∙ വാളയാർ, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, നെന്മാറ, കൊല്ലങ്കോട്, ആലത്തൂർ, കുഴൽമന്ദം, വടക്കഞ്ചേരി, തൃശൂർ ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ കണ്ണന്നൂർ– തിരുനെല്ലായി– മേഴ്സി കോളജ് വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി ഇതുവഴി തിരിച്ചുപോകണം. 

∙ കോഴിക്കോട്, മുണ്ടൂർ, കോങ്ങാട്, ഒലവക്കോട്, മലമ്പുഴ ഭാഗങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ ഒലവക്കോട്– ചുണ്ണാമ്പുതറ– ബിഒസി റോഡ്– ശകുന്തള ജംക്‌ഷൻ വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി അതുവഴി തന്നെ തിരിച്ചുപോകണം. 

സമ്മേളനത്തിനുള്ള വാഹനങ്ങൾക്കും നിയന്ത്രണം

പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ ഇന്നു രാവിലെ 9നു മുൻപ് കോട്ടമൈതാനത്ത് ആളുകളെ ഇറക്കണം. 9നു ശേഷം എത്തുന്ന വാഹനങ്ങൾ അതാതു ബ്ലോക്കിങ് പോയിന്റുകളിൽ പ്രവർത്തകരെ ഇറക്കി നിർദേശിച്ച സ്ഥലത്തു പാർക്ക് ചെയ്യണം. 

∙ വടക്കഞ്ചേരി, ആലത്തൂർ, കൊടുവായൂർ, കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ കോട്ടമൈതാനത്തു പ്രവർത്തകരെ ഇറക്കി തങ്കം ആശുപത്രി, വെണ്ണക്കര റോഡിൽ പാർക്ക് ചെയ്യണം.

∙ വാളയാർ, കഞ്ചിക്കോട്, പാറ, കൊഴിഞ്ഞാമ്പാറ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കോട്ടമൈതാനം ഐഎംഎ ഭാഗത്ത് പ്രവർത്തകരെ ഇറക്കി കൽമണ്ഡപം ബൈപാസ്, നൂറടി റോഡ് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.

∙ ചിറ്റൂർ, വണ്ടിത്താവളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ സിവിൽ സ്റ്റേഷൻ റോഡിൽ ആളുകളെ ഇറക്കി മെഡിക്കൽ കോളജ്, കാടാങ്കോട് തുഷാർ, എൻഎച്ച് സർവീസ് റോഡിലും ചെറുവാഹനങ്ങൾ മണപ്പുള്ളിക്കാവ് അമ്പലമൈതാനത്തും എൻസിസി റോഡ് പരിസരത്തും പാർക്ക് ചെയ്യണം. 

∙ മണ്ണാ‍ർക്കാട്, മലമ്പുഴ, മുണ്ടൂർ, ഒലവക്കോട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വിക്ടോറിയ കോളജ് ഭാഗത്തു പ്രവർത്തകരെ ഇറക്കി വിക്ടോറിയ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ ബസുകളും ഇൻഡോ‍ർ സ്റ്റേഡിയം, നൂറടി റോഡ് എന്നീ ഭാഗങ്ങളിൽ ചെറു വാഹനങ്ങളും പാർക്ക് ചെയ്യണം. 

∙ പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കല്ലേക്കാട്, പൂടൂർ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ എസ്ബിഐ ജംക്‌ഷനിൽ പ്രവർത്തകരെ ഇറക്കി മേലാമുറി മുതൽ മേപ്പറമ്പ് വരെയുള്ള റോഡിന്റെ ഇടതുവശത്തു നിർത്തിയിടണം.

ടൗണിലേക്ക് വാഹനം പ്രവേശിപ്പിക്കില്ല

പാലക്കാട് ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നു പകൽ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നഗരത്തിലേക്കു വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ഇതിനായി നഗരപരിധിയിൽ 27 സ്ഥലങ്ങളിൽ ബ്ലോക്കിങ് പോയിന്റ് ഏർപ്പെടുത്തി. അതിനിപ്പുറത്തേക്കു വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന് ഡിവൈഎസ്പി വി.കെ.രാജു അറിയിച്ചു. സുരക്ഷാ നടപടികൾ കാരണം ഇന്നു പകൽ 2 വരെ പാലക്കാട് നഗരത്തിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവയ്ക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. 

ബ്ലോക്കിങ് പോയിന്റുകൾ

∙ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ∙ താരേക്കാട് മോയൻ സ്കൂ‍ൾ ജംക്‌ഷൻ ∙ വിക്ടോറിയ കോളജ് ജംക്‌ഷൻ ∙ കാടാങ്കോട് ജംക്‌ഷൻ ∙ മണപ്പുള്ളിക്കാവ് എൻസിസി ജംക്‌ഷൻ ∙ ഐഎംഎ ജംക്‌ഷൻ ∙ ചിറ്റൂർ റോഡ് ജെല്ലി ജാം ജംക്‌ഷൻ ∙ സ്റ്റേഡിയം ബസ് സ്റ്റാൻഡ് ബൈപാസ് ജംക്‌ഷൻ ∙ സ്റ്റേഡിയം ബൈപാസ് ജംക്‌ഷൻ ഇൻ ∙ സ്റ്റേഡിയം ബൈപാസ് ജംക്‌ഷൻ ഔട്ട് ∙ മണലി– സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡ് ജംക്‌ഷൻ ∙ കാഴ്ചപ്പറമ്പ് ജംക്‌ഷൻ ∙ കടുന്തുരുത്തി ഓവർബ്രിജ് ജംക്‌ഷൻ ∙ തങ്കം ഹോസ്പിറ്റൽ ജംക്‌ഷൻ യാക്കര റോഡ് ∙ തോട്ടിങ്കൽ ജംക്‌ഷൻ ∙ പാലാട്ട് ജംക്‌ഷൻ ∙ എസ്ബിഐ ജംക്‌ഷൻ ∙ മിഷൻ സ്കൂൾ ജംക്‌ഷൻ ∙ കാവിൽപ്പാട് റെയിൽവേ ഗേറ്റ് ∙ ഒലവക്കോട് ജംക്‌ഷൻ ∙ ശേഖരീപുരം ജംക്‌ഷൻ ∙ കൽമണ്ഡപം ബൈപാസ് എൻഎച്ച് ജംക്‌ഷൻ ∙ കൽമണ്ഡപം ജംക്‌ഷൻ ∙ ബി മാർട് ജംക്‌ഷൻ (എആർഎം ബേക്കറി) ∙ കോർട് റോഡ്– റോബിൻസൺ റോഡ് ജംക്‌ഷൻ ∙ മഞ്ഞക്കുളം– റോബിൻസൺ റോഡ് ഓവർബ്രിജ് ജംക്‌ഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com