ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്നതിന്റെ സൂചനകളുമായി ക്ലസ്റ്ററുകൾ രൂപപ്പെട്ടുതുടങ്ങി. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ക്ലസ്റ്ററുകളാണു രൂപപ്പെട്ടു തുടങ്ങിയത്. ഇതോടെ ആരോഗ്യവകുപ്പ് നടപടികൾ കടുപ്പിച്ചു. കൂടുതൽ പേർക്കു കോവിഡ് സ്ഥിരീകരിക്കുന്ന മേഖലകൾ കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ കർശനമാക്കും. ഇപ്പോൾ അനുവദിക്കുന്ന ഇളവുകൾ നിയന്ത്രിക്കും. 

വിൽപനശാലകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. ലംഘിക്കുന്നവർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകും. വസ്ത്രവിൽപന ശാല, ജ്വല്ലറി, ഭക്ഷണശാലകൾ, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം നിയന്ത്രണം ബാധകമാണ്. മാസ്ക് ധരിക്കാത്തവർക്കെതിരെയും താഴ്ത്തി വയ്ക്കുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകും. 

325 പേർക്കു കോവിഡ്  

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 325 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 135 പേർക്കു സമ്പർക്കം വഴിയാണു കോവിഡ്. 180 പേരുടെ ഉറവിടം വ്യക്തമല്ല. 185 പേ‍ർക്ക് കോവിഡ് മുക്തിയുണ്ട്. ജില്ലയിൽ 2179 പേ‍ർ ചികിത്സയിൽ തുടരുന്നു. പാലക്കാട് നഗരസഭാ പരിധിയിൽ 63 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒറ്റപ്പാലത്ത് 29, മുണ്ടൂരിൽ 11, മണ്ണാർക്കാട് 10 പേർക്കും കോവിഡ് കണ്ടെത്തി. 

അനങ്ങനടി, പിരായിരി 8 വീതം, ആലത്തൂർ, മേലാർകോട് 7 വീതം, അഗളി, കപ്പൂർ, കൊല്ലങ്കോട്, തരൂർ 6 വീതം, ആനക്കര, ചിറ്റൂർ- തത്തമംഗലം, പെരിങ്ങോട്ടുകുറുശ്ശി, ഷൊർണൂർ, വടക്കഞ്ചേരി 5 വീതം, കോങ്ങാട്, നെന്മാറ, പട്ടാമ്പി, പട്ടിത്തറ, പുതുശ്ശേരി, വണ്ടാഴി 4 വീതം, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കിഴക്കഞ്ചേരി, കൊടുവായൂർ, ലക്കിടി- പേരൂർ, നാഗലശ്ശേരി, നെല്ലായ, തച്ചനാട്ടുകര, വടകരപ്പതി സ്വദേശികൾ 3 വീതം, അലനല്ലൂർ, അമ്പലപ്പാറ, എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കണ്ണാടി, കണ്ണമ്പ്ര, കരിമ്പ, കാവശ്ശേരി, കൊടുമ്പ്, കുത്തനൂർ, മരുതറോഡ്, നല്ലേപ്പിള്ളി, പരുതൂർ, പുതുപ്പരിയാരം, പുതുക്കോട്, ഷോളയൂർ, തേങ്കുറുശ്ശി, വടവന്നൂർ, വാണിയംകുളം, വിളയൂർ 2 വീതം, അയിലൂർ, എരിമയൂർ, കരിമ്പുഴ, കൊപ്പം, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, മലമ്പുഴ, മങ്കര, മണ്ണൂർ, മുതലമട, മുതുതല, ഓങ്ങല്ലൂർ, പറളി, പട്ടഞ്ചേരി, പെരുവെമ്പ്, പൊൽപ്പുള്ളി, പുതുനഗരം, തിരുമിറ്റക്കോട്, തൃക്കടീരി, തൃത്താല പഞ്ചായത്തുകളിൽ ഓരോരുത്തർക്കും കോവിഡ് സ്ഥിരീകരിച്ചു. 

6 സ്ഥലങ്ങളിൽ മൊബൈൽ ടെസ്റ്റിങ് യൂണിറ്റ്

ഇന്നു മുതൽ 17 വരെ ജില്ലയിൽ 6 കേന്ദ്രങ്ങളിൽ സൗജന്യ കോവിഡ് പരിശോധനയ്ക്കായി മൊബൈൽ ടെസ്റ്റിങ് യൂണിറ്റുകൾ സജ്ജമാക്കും. സാംപിൾ ശേഖരിച്ച് 24 മണിക്കൂറിനുള്ളിൽ ഫലം അറിയാനാകും. 2 ടീം ആയാണു പരിശോധന. 

∙ ആദ്യ ടീം നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ പരിശോധന നടത്തും.  

∙ രണ്ടാമത്തെ ടീം ഓരോ ദിവസങ്ങളിലായി 5 ഇടത്ത് പരിശോധന നടത്തും. 

∙ ഇന്ന് കഞ്ചിക്കോട് മലമ്പുഴ റോഡിൽ അഗസ്റ്റിൻ ടെക്സ്റ്റൈൽസിലാണു പരിശോധന.  13നു പ്രീകോട്ട് മിൽ, 15നു സ്റ്റീൽ മാക്സ് ഇന്ത്യ, 16നു മരുതറോഡ്, മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രം പരിസര പ്രദേശങ്ങളിലുള്ളവർക്കും 17ന് അകത്തേത്തറ, മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുമാണു പരിശോധന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com