ADVERTISEMENT

പാലക്കാട് ∙ ഇന്നും നാളെയുമായി ജില്ലയിൽ 15,600 പേർക്കു സൗജന്യ കോവിഡ് പരിശോധന നടത്താൻ ആരോഗ്യവകുപ്പിനു നിർദേശം. സർക്കാർ ആശുപത്രികൾക്കു പുറമേ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും പരിശോധനാ സൗകര്യം ഒരുക്കും. കിറ്റിന്റെ ലഭ്യതയനുസരിച്ച് ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ നടത്തും. കോവിഡ് വാക്സീൻ നൽകുന്ന പിഎച്ച്സികളിൽ കുത്തിവയ്പിനു ശേഷമേ ആന്റിജൻ പരിശോധന നടത്തൂ.

പരിശോധന ഇവർക്ക്

ആശുപത്രികളിൽ കിടത്തിച്ചികിത്സയിലുള്ള രോഗികൾ, ഇവരുടെ ഒപ്പം നിൽക്കുന്ന സഹായികൾ, രോഗ ലക്ഷണം ഉള്ളവർ, കൂടുതൽ ആളുകളുമായി സമ്പർക്കമുള്ള 45 വയസ്സിനു താഴെയുള്ളവർ, കോവിഡ് ബാധിതരുമായി സമ്പർക്കം ഉള്ളവർ, വാക്സീൻ കുത്തിവയ്പ്പെടുക്കാത്ത 45 വയസ്സിനു മുകളിലുള്ളവർ, കണ്ടെയ്ൻമെന്റ് സോൺ, ക്ലസ്റ്റർ എന്നിവിടങ്ങളിൽ നിന്നുള്ളവർ.

പോളിങ് ഉദ്യോഗസ്ഥർക്കു കോവിഡ് പരിശോധന നടത്തുന്ന പാലക്കാട് ചെറിയ കോട്ടമൈതാനം, ആലത്തൂർ താലൂക്ക് ആശുപത്രി, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം, ഓങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം, ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം, കഞ്ചിക്കോട് കിൻഫ്ര സിഎഫ്എൽടിസി, നന്ദിയോട് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പൊതുജനങ്ങൾക്കു പരിശോധന നടത്താം.പനി, ക്ഷീണം, തൊണ്ടവേദന, ശ്വാസതടസ്സം, വരണ്ട ചുമ, ശരീര വേദന, മണം, രുചി എന്നിവ നഷ്ടപ്പെടൽ, നെഞ്ചുവേദന, സംസാരിക്കാൻ ബുദ്ധിമുട്ട്, വയറിളക്കം, ഛർദി എന്നിവ ഉള്ളവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നു ഡിഎംഒ ഡോ. കെ.പി. റീത്ത അറിയിച്ചു.

മൊബൈൽ ടെസ്റ്റിങ് യൂണിറ്റ്

മൊബൈൽ ടെസ്റ്റിങ് യൂണിറ്റിന്റെ സൗജന്യ കോവിഡ് (ആർടിപിസിആർ) പരിശോധന ഇന്നും നാളെയും തുടരും.ഇന്നു മരുതറോഡ്, മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിസര പ്രദേശങ്ങളിലുള്ളവർക്കും നാളെ അകത്തേത്തറ, മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിസര പ്രദേശങ്ങളിലുള്ളവർക്കും പരിശോധന നടത്തും.

വാക്സിനേഷൻ ഇന്ന്

∙ പിഎച്ച്സി : അടക്കാപുത്തൂർ, അകത്തേത്തറ, ആനക്കട്ടി, അനങ്ങനടി, അയിലൂർ, എലവഞ്ചേരി, എളമ്പുലാശ്ശേരി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കപ്പൂർ, കാവശ്ശേരി, കിഴക്കഞ്ചേരി, കൊല്ലങ്കോട്, കോട്ടപ്പുറം, കോട്ടോപ്പാടം, കുലുക്കല്ലൂർ, കുമരംപുത്തൂർ, കുമരനല്ലൂർ, കുമ്പിടി, കുനിശ്ശേരി, മണ്ണൂർ, മുതലമട, നാഗലശ്ശേരി, നല്ലേപ്പിള്ളി, നെല്ലായ, നെല്ലിയാമ്പതി, ഓങ്ങല്ലൂർ, പല്ലശ്ശന, പട്ടിത്തറ, പെരുമാട്ടി, പൂക്കോട്ടുകാവ്, പുതുക്കോട്, പുതുനഗരം, പുതൂർ, ഷോളയൂർ, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, തൃത്താല, വടവന്നൂർ, വെള്ളിനേഴി.
∙ സിഎച്ച്സി: അഗളി, അലനല്ലൂർ, അമ്പലപ്പാറ, ചളവറ, ചാലിശ്ശേരി, എലപ്പുള്ളി, കൊടുവായൂർ, കോങ്ങാട്, കൊപ്പം, നന്ദിയോട്, നെന്മാറ, പഴമ്പാലക്കോട്, ഷൊർണൂർ, വടക്കഞ്ചേരി.
∙ താലൂക്ക് ആശുപത്രി: ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്.
∙ ഇതര കേന്ദ്രങ്ങൾ
പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി, അഗളി കോട്ടത്തറ ട്രൈബൽ ആശുപത്രി, തെങ്കര ചെറുംകുളം എഎൽപി സ്കൂൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com