ADVERTISEMENT

പാലക്കാട് ∙ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ  എക്‌സൈസും റെയിൽവേ സംരക്ഷണ സേനയും ചേർന്നു നടത്തിയ പരിശോധനയിൽ 10.8 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. മലപ്പുറം സ്വദേശി വിദീപ് (23), കോഴിക്കോട് സ്വദേശി ഷുഹൈബ് (25) എന്നിവരാണു പിടിയിലായത്.

തൃശൂരിൽ വിൽപന നടത്താനാണു വിശാഖപട്ടണത്തു നിന്ന് ഇവർ കഞ്ചാവു കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിദീപ് മുൻപ് കഞ്ചാവു കടത്തിയ കേസിൽ ആന്ധ്രയിലെ ജയിലിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എ. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും ആർപിഎഫ് എസ്ഐ കെ. മാധേശ്വരന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com