ADVERTISEMENT

പാലക്കാട് ∙ ആശങ്ക കനക്കുന്നു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 1000 കടന്നു. ഇതു രണ്ടാം തവണയാണു കോവിഡ് പോസിറ്റീവ് കേസുകൾ 1000 കടക്കുന്നത്. ഇന്നലെ ജില്ലയിൽ 1,109 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടൊപ്പം ചികിത്സയിലുള്ളവരുടെ എണ്ണം  കുതിക്കുകയാണ്. 6723 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ ഭൂരിഭാഗവും ഹോം ഐസലേഷനിലാണ്. കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ നിറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ കോവി‍ഡ് ചികിത്സ തുടങ്ങിയത് ആശ്വാസമേകുന്നു.

ലക്ഷണം ഉള്ളവരെ ചികിത്സിക്കാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (എഫ്എൽടിസികൾ) ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി തുടങ്ങിയെങ്കിലും ഇതു പൂ‍ർണതോതിലാകാൻ ഈ മാസം അവസാനം വരെ വേണ്ടിവരും. ഈ സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ താൽക്കാലിക ഐസലേഷൻ കേന്ദ്രങ്ങൾ (ഡൊമിസിലിയറി കെയർ സെന്ററുകൾ) കണ്ടെത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ സാധിക്കാത്തവരെ ഡൊമിസിലിയറി സെന്ററുകളിലേക്കു മാറ്റും. ഇവിടെ ചികിത്സ ആരോഗ്യവകുപ്പ് ഉറപ്പാക്കും. ഭക്ഷണം ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ മാത്രമേ കോവിഡ് ആശുപത്രിയിലേക്കു മാറ്റൂ.ഇന്നലത്തെ പോസിറ്റീവ് കേസുകളിൽ 424 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 653 കേസുകളിൽ ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവർത്തകരും പോസിറ്റീവ് ആയവരിൽ ഉൾപ്പെടുന്നു. 175 പേർക്കു കോവിഡ് മുക്തിയുണ്ട്.

വ്യാപനം ഇങ്ങനെ

പാലക്കാട് നഗരസഭാ പരിധിയിൽ 140 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഷൊർണൂർ നഗരസഭ 39, ഒറ്റപ്പാലം നഗരസഭ, വടക്കഞ്ചേരി 35 വീതം, കൊപ്പം 31, അമ്പലപ്പാറ 29, അകത്തേത്തറ 27, ലക്കിടി-പേരൂർ, മുതുതല, പിരായിരി, വിളയൂർ 23 വീതം, പറളി 22, നെന്മാറ 21, ആലത്തൂർ 20, കൊടുവായൂർ, പുതുശ്ശേരി 19 വീതം, കിഴക്കഞ്ചേരി 18, മേലാർകോട്, പുതുപ്പരിയാരം 16 വീതം, അലനല്ലൂർ, മണ്ണാർക്കാട് 15 വീതം, കൊല്ലങ്കോട് 14, ആനക്കര, ചാലിശ്ശേരി, കണ്ണാടി, ഓങ്ങല്ലൂർ പട്ടിത്തറ 13 വീതം, അയിലൂർ, മലമ്പുഴ, പട്ടാമ്പി 12 വീതം, അഗളി, ചിറ്റൂർ-തത്തമംഗലം, മുണ്ടൂർ 11 വീതം, ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, മണ്ണൂർ, നാഗലശ്ശേരി, പരുതൂർ പട്ടഞ്ചേരി, ശ്രീകൃഷ്ണപുരം 10 വീതം, കാഞ്ഞിരപ്പുഴ, കപ്പൂർ, തിരുമിറ്റക്കോട്, തൃത്താല, വണ്ടാഴി 9 വീതം, എരിമയൂർ, കൊടുമ്പ് കോട്ടായി, മരുതറോഡ്, പെരുമാട്ടി, തച്ചമ്പാറ, തെങ്കര 8 വീതം, എലപ്പുള്ളി, കണ്ണമ്പ്ര, കോട്ടോപ്പാടം, പെരിങ്ങോട്ടുകുറുശ്ശി, പുതുനഗരം, തേങ്കുറുശ്ശി 7 വീതം,

കരിമ്പ, കാവശ്ശേരി, കുഴൽമന്ദം, നല്ലേപ്പിള്ളി, പല്ലശ്ശന, പെരുവെമ്പ് 6, അനങ്ങനടി, കാരാകുറുശ്ശി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, നെല്ലായ, പൂക്കോട്ടുകാവ്, പുതുക്കോട്, തച്ചനാട്ടുകര 5, എലവഞ്ചേരി, കരിമ്പുഴ കേരളശ്ശേരി, കോങ്ങാട്, കുലുക്കല്ലൂർ, മുതലമട, വല്ലപ്പുഴ, വാണിയംകുളം 4 വീതം, എരുത്തേമ്പതി, മങ്കര, ഷോളയൂർ, തിരുവേഗപ്പുറ, തൃക്കടീരി, വടവന്നൂർ 3, മാത്തൂർ, പൊൽപ്പുള്ളി, തരൂർ, വടകരപ്പതി, വെള്ളിനേഴി 2, ചളവറ, കുത്തനൂർ, പുതൂർ ഒരാൾ വീതം.

ആശുപത്രികളിൽ സന്ദർശക നിരോധനം

പാലക്കാട് ∙ കോവിഡ് വ്യാപനത്തെ തുടർന്നു ജില്ലാ ആശുപത്രിയിൽ സന്ദർശകരെ നിരോധിച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ തൽക്കാലത്തേക്കു നിർത്തി.∙ കിടത്തിച്ചികിത്സയിലുള്ള രോഗിയോടൊപ്പം ഒരു സഹായി മാത്രം. രോഗി ആശുപത്രി വിടുന്നതുവരെ സഹായിയെ മാറ്റാൻ അനുവദിക്കില്ല.∙ സഹായി ആന്റിജൻ ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആയിരിക്കണം. ഇദ്ദേഹത്തിന്റെ വിശദ വിവരങ്ങൾ വാർഡ് ഇൻ ചാർജിനെ അറിയിക്കണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ. രമാദേവി അറിയിച്ചു.∙ സന്ദർശക നിയന്ത്രണം ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ബാധകമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.പി.റീത്ത അറിയിച്ചു.

ഇന്നത്തെ വാക്സിനേഷൻകേന്ദ്രങ്ങൾ

∙ പിഎച്ച്സി: അടക്കാപുത്തൂർ, ആനക്കട്ടി, അനങ്ങനടി, അയിലൂർ, എലവഞ്ചേരി, എളമ്പുലാശ്ശേരി, കണ്ണമ്പ്ര, കാരാകുറുശ്ശി, കാവശ്ശേരി, കിഴക്കഞ്ചേരി, കൊടുമ്പ്, കൊല്ലങ്കോട്, കോട്ടോപ്പാടം, കോട്ടപ്പുറം, കുലുക്കല്ലൂർ, കുമരംപുത്തൂർ, കുമരനല്ലൂർ, കുമ്പിടി, കുനിശ്ശേരി, ലക്കിടി, മങ്കര, മേലാർകോട്, മുതലമട, നാഗലശ്ശേരി, നല്ലേപ്പിള്ളി, നെല്ലായ, ഓങ്ങല്ലൂർ, ഒഴലപ്പതി, പല്ലശ്ശന, പള്ളിപ്പുറം, പട്ടിത്തറ, പെരുമാട്ടി, പേരൂർ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുക്കോട്, പുതുനഗരം, പുതൂ‍ർ, ഷോളയൂർ, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തച്ചനാട്ടുകര, തെങ്കര, തിരുമിറ്റക്കോട്, തൃക്കടീരി, തൃത്താല, വടവന്നൂർ, വല്ലപ്പുഴ, വണ്ടാഴി, വാണിയംകുളം, വണ്ണാമട, വെള്ളിനേഴി, വിളയൂർ.

∙ സിഎച്ച്സി: അഗളി, അലനല്ലൂർ, അമ്പലപ്പാറ, ചളവറ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, എലപ്പുള്ളി, കടമ്പഴിപ്പുറം, കൊടുവായൂർ, കൊപ്പം, നന്ദിയോട്, നെന്മാറ, പറളി, പഴമ്പാലക്കോട്, വടക്കഞ്ചേരി ∙ ഇതര കേന്ദ്രങ്ങൾ: പാലക്കാട് ജില്ലാ ആശുപത്രി (കോവാക്സീൻ), പാലക്കാട് ഗവ.മെഡിക്കൽ കോളജ്, പാലക്കാട് ഗവ.മോയൻ എൽപി സ്കൂൾ, അഗളി കോട്ടത്തറ ട്രൈബൽ ആശുപത്രി.∙ താലൂക്ക് ആശുപത്രി: ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, പട്ടാമ്പി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com