ADVERTISEMENT

ആലത്തൂർ ∙ ആലത്തൂരിന്റെ അമരത്തു വീണ്ടും ചെങ്കൊടി ഉയർത്തിയ കെ.ഡി പ്രസേനൻ മണ്ഡലത്തിലെ ആദ്യത്തെ എംഎൽഎ ആലത്തൂർ ആർ. കൃഷ്ണന്റെ പൗത്രനാണ്. കാട്ടുശ്ശേരി കിഴക്കുംപുറം വീട്ടിൽ ദേവദാസ് - ഭാനുമതി ദമ്പതികളുടെ മകനായി 1966ൽ ജനനം. സൗമ്യ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായ മുത്തച്ഛന്റെ അതേ ശൈലി തന്നെയായിരുന്നു പ്രസേനന്റേതും. ആലത്തൂർ എസ്എൻ കോളജിൽ നിന്നു ബിരുദം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും പിന്നീട് സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഇപ്പോൾ ജില്ലാ കമ്മിറ്റി അംഗം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ പ്ലാച്ചിമട സമരത്തിനു നേതൃത്വം നൽകി. റവന്യു ദേവസ്വം സബ്ജക്ട് കമ്മിറ്റി അംഗവും പിന്നാക്ക ക്ഷേമ സബ് ഓർഡിനേറ്റ് ലെജിസ്ലേച്ചർ നിയമസഭാ സമിതി അംഗവുമായി പ്രവർത്തിച്ചു. ആലത്തൂർ പഞ്ചായത്ത് അംഗമായും പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഭാര്യ ഷാമിനി (ചീഫ് അക്കൗണ്ടന്റ്, സർവീസ് സഹകരണ ബാങ്ക്, ആലത്തൂർ), മക്കൾ: തേജസ് കൃഷ്ണൻ, ചേതസ് കൃഷ്ണൻ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com