ADVERTISEMENT

പാലക്കാട് ∙ ജില്ലയ്ക്ക് ആശ്വാസമായി കോവിഡ് മുക്തി നിരക്ക് ഉയരുന്നു. ഇന്നലെ 3,334 പേർ കോവിഡ് മുക്തരായി. ഇന്നലെ 2,881 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1180 പേർക്കു സമ്പർക്കം വഴിയാണു കോവിഡ്. 1674 കേസുകളിൽ ഉറവിടം വ്യക്തമല്ല. കോവിഡ് സ്ഥിരീകരിച്ചതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്നലെ 9833 പേർക്കാണു പരിശോധന നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.29%.  ഇന്നലെ 5 കോവിഡ് മരണവും സ്ഥിരീകരിച്ചു. 25,868 പേർ ചികിത്സയിൽ.  

വ്യാപനം ഇങ്ങനെ

പാലക്കാട് നഗരസഭ സ്വദേശികൾ 445, പുതുശ്ശേരി 92, ഒറ്റപ്പാലം 86, വടക്കഞ്ചേരി 83, ഷൊർണൂർ 81, പട്ടാമ്പി 71, വണ്ടാഴി 65, ചാലിശ്ശേരി 60, കൊല്ലങ്കോട് 55, പെരുമാട്ടി 53, ചളവറ, നാഗലശ്ശേരി 50 വീതം, കരിമ്പ 48, തത്തമംഗലം, ഓങ്ങല്ലൂർ 46, പിരായിരി 45, വല്ലപ്പുഴ, കൊടുവായൂർ 44, കൊഴിഞ്ഞാമ്പാറ, പട്ടിത്തറ, ആനക്കര 41, തിരുമിറ്റക്കോട് 40, വാണിയംകുളം 37, ലക്കിടി-പേരൂർ, കുലുക്കല്ലൂർ 36, കണ്ണാടി, മരുതറോഡ് 35, കാവശ്ശേരി 32, ആലത്തൂർ 31, നെന്മാറ 30, നെല്ലായ, പുതുക്കോട് 29, കൊപ്പം, തൃത്താല 27, കപ്പൂർ, അകത്തേത്തറ 26, എലപ്പുള്ളി, മുതുതല, പറളി 25, മേലാർകോട് 24, പരുതൂർ, പുതുപ്പരിയാരം, തിരുവേഗപ്പുറ 23,

അനങ്ങനടി 22, തേങ്കുറിശ്ശി, വടകരപ്പതി 21, കണ്ണമ്പ്ര, അലനല്ലൂർ, അയിലൂർ 20, അമ്പലപ്പാറ, എരിമയൂർ 19, കിഴക്കഞ്ചേരി, തെങ്കര, വടവന്നൂർ 18, കുഴൽമന്ദം, കാരാകുറുശ്ശി, മാത്തൂർ 17, വിളയൂർ, കോട്ടോപ്പാടം, കടമ്പഴിപ്പുറം 16, പെരുവെമ്പ്, കരിമ്പുഴ, മണ്ണാർക്കാട്, എലവഞ്ചേരി, പട്ടഞ്ചേരി 15, കോട്ടായി, പല്ലശ്ശന 14, അഗളി, ശ്രീകൃഷ്ണപുരം, മുതലമട, കാഞ്ഞിരപ്പുഴ 13, കോങ്ങാട്, പുതുനഗരം, പൊൽപുള്ളി 12, കുത്തനൂർ, മണ്ണൂർ, തൃക്കടീരി, തരൂർ 11, മങ്കര, മലമ്പുഴ 9, തച്ചമ്പാറ, നല്ലേപ്പിള്ളി, ഷോളയൂർ, മുണ്ടൂർ 8, പെരിങ്ങോട്ടുകുറുശ്ശി, കൊടുമ്പ്, പൂക്കോട്ടുകാവ് 7, തച്ചനാട്ടുകര 6, കുമരംപുത്തൂർ, ചെർപ്പുളശ്ശേരി, കേരളശ്ശേരി 5, നെല്ലിയാമ്പതി, വെള്ളിനേഴി, പുതൂർ, എരുത്തേമ്പതി 2 വീതം.

ആന്റിജൻ പരിശോധനയ്ക്കു ഫീസ്; പ്രതിഷേധത്തെത്തുടർന്നു നിർത്തി 

പാലക്കാട് ∙ ജില്ലാ വനിതാ ശിശു ആശുപത്രിയിൽ ആന്റിജൻ പരിശോധനയ്ക്കു 100 രൂപ തോതിൽ ഈടാക്കുന്നതു പ്രതിഷേധത്തെത്തുടർന്നു നിർത്തി. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഫണ്ടിലേക്കാണു തുക ഈടാക്കിയിരുന്നത്. ഇതു രോഗികളും സംഘടനകളും ചോദ്യം ചെയ്തിരുന്നു. പരിശോധന പലതരത്തിൽ ദുരുപയോഗിക്കുന്നതു ശ്രദ്ധയിൽപെട്ടതോടെ അതു നിയന്ത്രിക്കാനാണു തുക ഈടാക്കിയിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com