ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിൽ. ഇന്നലെ പരിശോധന നടത്തിയ 7519 പേരിൽ 2,297 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 30.54%. സംസ്ഥാനത്തെ ടിപിആർ 27.56% ആണ്. ഇന്നലെ 3526 പേർക്കു കോവിഡ് മുക്തിയുണ്ട്. 24,880 പേർ ചികിത്സയിൽ. ഇന്നലെ 811 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 1476 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 

വ്യാപനം ഇങ്ങനെ

പാലക്കാട് നഗരസഭ 461, ഒറ്റപ്പാലം നഗരസഭ 87, മണ്ണാർക്കാട് നഗരസഭ 68, പട്ടാമ്പി നഗരസഭ 58, പിരായിരി 55, പുതുശ്ശേരി 54, കണ്ണാടി, ഓങ്ങല്ലൂർ 49 വീതം, കാവശ്ശേരി 45, ചാലിശ്ശേരി 42, ആലത്തൂർ, വല്ലപ്പുഴ 38, കൊപ്പം 37, പറളി 35, കുലുക്കല്ലൂർ 33, പരുതൂർ 32, വടക്കഞ്ചേരി, മരുതറോഡ് 31, കൊല്ലങ്കോട്, മുതുതല 29, പട്ടിത്തറ 28, പെരിങ്ങോട്ടുകുറുശ്ശി 27, ആനക്കര, കപ്പൂർ, നാഗലശ്ശേരി, പുതുപ്പരിയാരം 26, കൊടുമ്പ്, കുഴൽമന്ദം, ഷൊർണൂർ, തേങ്കുറുശ്ശി 25, അകത്തേത്തറ, മാത്തൂർ, തിരുമിറ്റക്കോട് 24, അലനല്ലൂർ, എരിമയൂർ, കൊടുവായൂർ, തിരുവേഗപ്പുറ, തൃത്താല, വിളയൂർ 23, നെന്മാറ 22, എലപ്പുള്ളി, കണ്ണമ്പ്ര 21, കുത്തനൂർ 20, അഗളി, ലക്കിടി- പേരൂർ, പുതുക്കോട് 19, പല്ലശ്ശന 17, അമ്പലപ്പാറ, വടകരപ്പതി 16, അയിലൂർ,

വടവന്നൂർ 15, ചെർപ്പുളശ്ശേരി, കോട്ടായി 14, കൊഴിഞ്ഞാമ്പാറ, നെല്ലായ 13, കാഞ്ഞിരപ്പുഴ 12, അനങ്ങനടി, മലമ്പുഴ, വാണിയംകുളം, തൃക്കടീരി 11, കോങ്ങാട്, മുണ്ടൂർ, മുതലമട 10, എലവഞ്ചേരി, കിഴക്കഞ്ചേരി, തരൂർ 9, പുതുനഗരം 8, കോട്ടോപ്പാടം, കുമരംപുത്തൂർ, നല്ലേപ്പിള്ളി, പെരുമാട്ടി, ശ്രീകൃഷ്ണപുരം 7, എരുത്തേമ്പതി, മങ്കര, മണ്ണൂർ, പെരുവെമ്പ്, പൊൽപ്പുള്ളി, വണ്ടാഴി, വെള്ളിനേഴി 6, ചിറ്റൂർ- തത്തമംഗലം, പൂക്കോട്ടുകാവ്, പുതൂർ, തച്ചമ്പാറ, തെങ്കര 5, കരിമ്പ, മേലാർകോട്, തച്ചനാട്ടുകര 4, കേരളശ്ശേരി, കടമ്പഴിപ്പുറം, നെല്ലിയാമ്പതി, പട്ടഞ്ചേരി 3, ചളവറ, കരിമ്പുഴ 2, കാരാകുറുശ്ശി, ഷോളയൂർ– ഒരാൾ വീതം.

ആർടിപിസിആർ പരിശോധന 

ജില്ലയിൽ ഇന്ന് 6 കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന. ആലത്തൂർ എഎസ്എംഎം ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്, ഓങ്ങല്ലൂർ, വടവന്നൂ‍ർ, കുനിശ്ശേരി കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ചാലിശ്ശേരി സിഎച്ച്സി എന്നിവിടങ്ങളിലാണു സൗകര്യം. രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണു പരിശോധന. 

വാക്സിനേഷൻ

ഇന്നു പാലക്കാട് ഗവ.മെഡിക്കൽ കോളജ്, ചിറ്റൂർ, ഒറ്റപ്പാലം താലൂക്ക് ആശുപത്രികളിൽ കോവാക്സീൻ ഒന്നും രണ്ടും ഡോസ് കുത്തിവയ്പ് ഉണ്ടാകും. അട്ടപ്പാടി മേഖലയിലും നൂറണി ശാരദ ശങ്കര മണ്ഡപത്തിലും മുൻകൂട്ടി അറിയിപ്പു ലഭിച്ചവർക്കായി ഇന്നു കോവിഷീൽഡ് സെക്കൻഡ് ഡോസ് കുത്തിവയ്പ് ഉണ്ടായിരിക്കും. 

∙ ജില്ലയിൽ ഇന്നലെ 14,454 പേർ കോവിഡ് വാക്സീൻ സ്വീകരിച്ചു.

10 ദിവസം: 70 ആരോഗ്യ പ്രവർത്തകർക്കു കോവിഡ്

പാലക്കാട് ∙ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ആരോഗ്യവകുപ്പും ആശങ്കയിൽ. ജില്ലയിൽ സേവന രംഗത്തുള്ള ഒട്ടേറെ ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധിതരാകുന്നു. മേയ് ഒന്നു മുതൽ 10 വരെ ജില്ലയിൽ 70 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതർക്കു ചികിത്സ ഉറപ്പാക്കാ‍ൻ തുടർച്ചയായി സേവനം ചെയ്യുന്നതിനിടെയാണു കോവിഡ് സ്ഥിരീകരണം. കോവിഡ് ബാധിതരാകുന്ന ആരോഗ്യ പ്രവർത്തകർക്കു പ്രത്യേക പരിചരണം ഉറപ്പാക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com