ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നു. 2020 മാർച്ച് 24 മുതൽ ഇന്നലെ വരെ 2,26,797 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 2,18,149 പേർ കോവിഡ് മുക്തരായത് ആശ്വാസമേകുന്നു. അതേസമയം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1331 ആയി ഉയർന്നു.  ജില്ലയിൽ ഇന്നലെ 1,140 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതിൽ 714 പേ‍ർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 417 കേസുകളിൽ ഉറവിടം വ്യക്തമല്ല. 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 968 പേർക്കു കോവിഡ് മുക്തിയുണ്ട്. 11.25% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5494 പേർ ചികിത്സയിൽ. 

ആർടിപിസിആർ പരിശോധന

ജില്ലയിൽ ഇന്നു സൗജന്യ ആർടിപിസിആർ പരിശോധന നടത്തുന്ന കേന്ദ്രങ്ങൾ. പകൽ 9.30 മുതൽ 4 വരെയാണു പരിശോധന. ആലത്തൂർ വെങ്ങനൂർ പൊരുവത്തോട് കണ്ടൻ പൂശാരി ക്ലബ്, കൊല്ലങ്കോട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, പാലക്കാട് ബിഇഎം സ്കൂൾ, തേങ്കുറുശ്ശി മഞ്ഞളൂർ എഎസ്ബി സ്കൂൾ, കണ്ണാടി പരിപ്പന എഎൽപി സ്കൂൾ (9.30 മുതൽ ഒന്നു വരെ), കൊടക്കാട് അങ്കണവാടി (2 മുതൽ 4.30 വരെ), വണ്ടിത്താവളം നന്ദിയോട് അയ്യൻവീട്ടുചള്ള മിൽമ, അട്ടപ്പാടി പുതൂർ ജംക്‌ഷൻ (9.30 മുതൽ ഒന്നു വരെ), പാലൂ‍ർ ജംക്‌ഷൻ (ഉച്ചയ്ക്കു 2 മുതൽ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com