ADVERTISEMENT

ചിറ്റൂർ∙ കെഎസ്ആർടിസി ഡിപ്പോയിൽ ബസുകൾ നിർത്തിയിടുന്നതിനുള്ള യാഡിന്റെ നിർമാണം പാതിവഴിയിൽ. യാഡ് നിർമാണത്തിനായി മണ്ണെടുത്ത ഭാഗത്ത് കുളത്തിനു സമാനമായി വെള്ളം കെട്ടിനിൽക്കുന്നുണ്ട്. പണി ആരംഭിച്ച് ഒരു വർഷത്തിലേറെയായെങ്കിലും പണി പൂർത്തീകരിച്ചിട്ടില്ല.

പ്രവൃത്തികൾ വൈകുന്നതിനാൽ ബസുകൾ നിർത്തിയിടുന്നത് ചെളിയിലാണെന്നും ജീവനക്കാർ.  വർക്‌ഷോപ്പിനു മുന്നിലാണ് യാഡ് പണിയുന്നത്. ജീവനക്കാരുടെ ദുരിതമറി‍ഞ്ഞ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ എംഎൽഎ ഫണ്ടിൽനിന്നു 50 ലക്ഷം രൂപ അനുവദിച്ചാണ് യാഡിന്റെ പണികൾ ആരംഭിച്ചത്. 

2020 ജനുവരിയിൽ പ്രവൃത്തികൾ തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു. ഇപ്പോൾ കുണ്ടും കുഴിയും ചെളിയും നിറഞ്ഞ സ്ഥലത്ത് നിർത്തിയിടേണ്ട സ്ഥിതിയാണെന്നും ജീവനക്കാർ പറയുന്നു.  നിലവിൽ ചെയ്ത പ്രവൃത്തികളുടെ ബിൽ കിട്ടാത്തതിനാൽ കരാറുകാരൻ പണി നിർത്തി വച്ചതാണെന്നും പറയുന്നുണ്ട്. എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്താണ് നടത്തേണ്ടത്.

ഇക്കാര്യം ജില്ലാ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് റിവ്യു മീറ്റിങ് വിളിച്ചു ചേർ‌ത്ത് പണി ആരംഭിക്കാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com