ADVERTISEMENT

പാലക്കാട് ∙ എഫ്സിഐകളിൽ നിന്ന് കീറിയതും ദ്രവിച്ചതുമായ ചാക്കുകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യം സ്വീകരിക്കേണ്ടെന്ന സിവിൽ സപ്ലൈസ് അധികൃതരുടെ നിർദേശം പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ മുതലമടയിലെ എൻഎഫ്എസ്എ ഗോഡൗണിലെത്തിയ ലോഡിലും ദ്രവിച്ച ചാക്കുകൾ ഉണ്ടായിരുന്നു. കയറ്റിറക്കു സമയം ചാക്കു പൊട്ടി അരി താഴെപ്പോവുകയും ചെ യ്തു. ഭക്ഷ്യധാന്യം റേഷൻ കടകളിലേക്ക് വാതിൽപടി വിതരണം നടത്തേണ്ടതിനാൽ കൃത്യമായ അളവുതൂക്കം ലഭിക്കാത്ത അവസ്ഥ വരും.

കരാറുകാർക്കും റേഷൻ വ്യാപാരികൾക്കും ഇതു നഷ്ടത്തിനിടയാക്കും. ഇത്തരത്തിലുള്ള പരാതികൾ വ്യാപകമായതിനെ തുടർന്ന് കീറിയതും ദ്രവിച്ചതുമായ ചാക്കുകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യം എഫ്സിഐകളിൽനിന്നു സ്വീകരിക്കേണ്ടെന്ന് വകുപ്പു മന്ത്രി കഴിഞ്ഞ മാസം ബന്ധപ്പട്ടവർക്കു നിർദേശം നൽകിയിരുന്നു. കീറിയ ചാക്കുകൾ കയറ്റിവിടില്ലെന്ന് ഉറപ്പാക്കണമെന്ന് എഫ്സിഐയിൽ ജോലിക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെങ്കിലും പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. 

യോഗം ഇന്ന്

പാലക്കാട് ∙ ഒലവക്കോട് എഫ്സിഐയിൽ തൊഴിലാളികളുടെ അട്ടിക്കൂലി സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനായി ഇന്ന് 1.30ന് കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേരും. കീറിയ ചാക്കുകളിൽ ഭക്ഷ്യധാന്യം ലഭിക്കൽ, വാഹനങ്ങൾ എഫ്സിഐയിൽ കയറ്റുന്നത് തുടങ്ങിയ പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com