ADVERTISEMENT
ആലത്തൂർ ∙ 30 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. ആലത്തൂർ ഇരട്ടക്കുളം കുന്നത്തുവീട്ടിൽ അജ്മൽ ഫവാസ് (21) ആണ് അറസ്റ്റിലായത്. ഇരട്ടക്കുളം ദേശീയപാതയോരത്ത് ഇടപാടുകാരെ കാത്തുനിൽക്കുന്നതിനിടെയാണ് അജ്മൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും ആലത്തൂർ പൊലീസിന്റെയും വലയിലായത്. 4 പ്ലാസ്റ്റിക് ബോട്ടിലുകളിലായാണ് ഓയിൽ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത ഹഷീഷ് ഓയിലിന് 40,000 രൂപയോളം വില വരും. അജ്മലിന് ഹഷീഷ് ഓയിൽ എത്തിച്ചുകൊടുത്തവരെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com