ADVERTISEMENT

കോങ്ങാട് ∙ ഗജവീരൻ കോങ്ങാട് കുട്ടിശങ്കരനു സ്മരണാഞ്ജലി. വേർപാടിന്റെ ഒന്നാം വർഷമായ ഇന്നലെ ഗജപൂജ, ആനയൂട്ട്, പുഷ്പാർച്ചന എന്നിവ നടന്നു. നാടൻ ആനകളിൽ പ്രസിദ്ധനായിരുന്ന കുട്ടിശങ്കരനു കേരളത്തിലുടനീളം ആരാധകരുണ്ട്. ലക്ഷണ തനിമയും സ്വഭാവ മഹിമയുംകൊണ്ട് ആനപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച കുട്ടിശങ്കരൻ 2020 ജൂലൈ 26നാണു ചരിഞ്ഞത്.

രോഗബാധിതനായതിനെ തുടർന്ന്  രാപകലില്ലാതെ ആനപ്രേമികൾ പരിചരണവും പ്രാർഥനയുമായി ഒപ്പമുണ്ടായിരുന്നു. പക്ഷേ, എല്ലാവരെയും നിരാശരാക്കി കുട്ടിശങ്കരൻ വിടവാങ്ങി. ഇന്നലെ ക്ഷേത്രത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ശാസ്തൃ ശർമൻ, എക്സിക്യൂട്ടീവ് ഓഫിസർ ജിതേഷ്, എസ്.പി.ജയദേവൻ, ജി.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഗജയൂട്ടിൽ പട്ടാമ്പി കർണൻ പങ്കെടുത്തു. കോങ്ങാട്ടെ ആനപ്രേമി സംഘവും ദേവസ്വവും ചേർന്നാണു പരിപാടി ഒരുക്കിയത്.

സ്മാരകം ഒരുക്കും

കോങ്ങാട് കുട്ടിശങ്കരന്റെ ഓർമയ്ക്കായി ശിൽപം തീർക്കും. കൂടാതെ എൻഡോവ്മെന്റ് ഉൾപ്പെടെ ഉള്ള പദ്ധതികളും ആവിഷ്കരിക്കും. ശിൽപം നിർമാണത്തിന് 25,000 രൂപ നൽകുമെന്ന് അനുസ്മരണ ചടങ്ങിൽ കെ.പി.പ്രകാശൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com