ADVERTISEMENT

തൃത്താല ∙ ജാല വിദ്യകളിലെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വിസ്മയ കാഴ്ചകളൊരുക്കുന്ന യുവ മാന്ത്രികൻ ആനന്ദ് മേഴത്തൂർ (മേഴത്തൂർ മായാവി) തന്റെ പുതിയ ഇന്ദ്രജാലത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ  ഇടം നേടി. കണ്ണുകൾ മൂടിക്കെട്ടി ഒരു മിനിറ്റിൽ ഏറ്റവും അധികം മാജിക്കുകൾ അവതരിപ്പിച്ചു കൊണ്ടുള്ള പ്രകടനമാണ് ആനന്ദിനെ റെക്കോർഡിനു അർഹനാക്കിയത്.

പ്രത്യക്ഷപ്പെടുത്തുകയും അപ്രത്യക്ഷമാക്കുകയും രൂപമാറ്റം വരുത്തുകയും തുടങ്ങി ഒരു മിനിറ്റ് കൊണ്ട് പതിമൂന്നു മാജിക്കുകളാണ് അരങ്ങത്ത് അവതരിപ്പിച്ചത്.  മജീഷ്യൻ ഗോപിനാഥ് മുതുകാടിനൊപ്പം  ആനന്ദ് ദേശസ്നേഹ സന്ദേശ ജാല വിദ്യകളുമായി റോഡ് മാർഗം ഭാരത പര്യടനം നടത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും ആനന്ദ് ജാല വിദ്യകൾ അവതരിപ്പിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com