ആരോഗ്യം വീണ്ടെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ പാലക്കാട് ∙ ഫോട്ടോയ്ക്കു വേണ്ടി ഒന്നു ചിരിക്കാൻ പറഞ്ഞപ്പോൾ, ‘ചിരിക്കാൻ വേണ്ടി ഞാൻ ചിരിക്കാൻ പഠിച്ചിട്ടില്ലല്ലോ’ എന്നായിരുന്നു ചിരിയോടെയുള്ള മറുപടി. മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ മെല്ലെയെങ്കിലും പഴയ ശങ്കർജിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യം വീണ്ടെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ 

പാലക്കാട് ∙ ഫോട്ടോയ്ക്കു വേണ്ടി ഒന്നു ചിരിക്കാൻ പറഞ്ഞപ്പോൾ, ‘ചിരിക്കാൻ വേണ്ടി ഞാൻ ചിരിക്കാൻ പഠിച്ചിട്ടില്ലല്ലോ’ എന്നായിരുന്നു ചിരിയോടെയുള്ള മറുപടി. മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ മെല്ലെയെങ്കിലും പഴയ ശങ്കർജിയായി മാറുകയാണെന്നറിയാൻ ആ ഒരൊറ്റച്ചിരി മതി. കഴിഞ്ഞ നവംബറിലാണു ശങ്കരനാരായണനു പക്ഷാഘാതമുണ്ടായത്. ഗുരുതരമായിരുന്നെങ്കിലും ചികിത്സയെത്തുടർന്ന് ആരോഗ്യാവസ്ഥ മെച്ചപ്പെട്ടുവരുകയാണ്. ശേഖരീപുരത്തെ വീട്ടിൽ രാഷ്ട്രീയകാര്യങ്ങൾ സംസാരിച്ചും സിനിമ കണ്ടുമെല്ലാം അദ്ദേഹം സമയം നീക്കുന്നു. തന്റെ ജീവിതാനുഭവങ്ങൾ ചേർത്തു തയാറാക്കിയ ‘അനുപമം ജീവിതം’ എന്ന പുസ്തകം ഞായറാഴ്ച പ്രകാശനം ചെയ്യുന്നതിന്റെ സന്തോഷത്തിലുമാണ് അദ്ദേഹം. 

ADVERTISEMENT

യുഡിഎഫ് കൺവീനർ, മന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ എന്നീ സ്ഥാനങ്ങളെല്ലാം അലങ്കരിച്ച ശങ്കർജിയുടെ പ്രസംഗം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിനു കേൾക്കാൻ ഭാഗ്യമുണ്ടായില്ല. രാഷ്ട്രീയപ്രശ്നങ്ങളുണ്ടാകുമ്പോൾ  തർക്കപരിഹാര മരുന്നായിരുന്ന ശങ്കരനാരായണന്റെ അസാന്നിധ്യം യുഡിഎഫിനെയും ബാധിച്ചു. ‘ഒരു പിടി ആളുകൾ വിളിക്കുന്നുണ്ട്, ഓൾ ആർ മൈ ഫ്രണ്ട്സ്, എനിക്ക്  ശത്രുക്കളില്ലല്ലോ’– അദ്ദേഹം പറയുന്നു.

രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം രാവിലെ ആറരയ്ക്കാണു പിണറായി വിജയൻ ശങ്കർജിയുടെ മകൾ അനുപമയെ വിളിച്ചത്. എ.കെ.ആന്റണി മിക്കവാറും എല്ലാ ദിവസവും വിളിക്കും. ഇടയ്ക്ക് ‘ആന്റോണിയെ’ (ആന്റണിയെ അങ്ങനെയാണ് വിളിക്കുന്നത്) വിഡിയോ കോളിൽ ഒന്നു കാണണം. ഉമ്മൻചാണ്ടി, എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല, ഒ.രാജഗോപാൽ, എം.ബി.രാജേഷ്, വി.ഡി.സതീശൻ തുടങ്ങി സൗഖ്യമറിയാൻ പലരും വിളിക്കും. നേരിൽ സംസാരിച്ചില്ലെങ്കിലും സുഖവിവരം അറിയുമ്പോൾ അവർക്കും സന്തോഷം.

ADVERTISEMENT

പത്രം, ടെലിവിഷൻ എന്നിവയിലൂടെ നാട്ടുകാര്യങ്ങളെല്ലാം അറിയും. രാഷ്ട്രീയം പറയാൻ യുഡിഎഫ് ജില്ലാ കൺവീനർ പി.പി.ബാലഗോപാലിനെപ്പോലെ എന്നും വീട്ടിൽ വരുന്നവരുണ്ട്. പിന്നെ കമ്പം സിനിമയാണ്. മോഹൻലാലിന്റെയും മഞ്ജുവാരിയരുടെയും സിനിമ ഏതു ചാനലിൽ വന്നാലും ‘ഊണ് ഇങ്ങോട്ട് എടുത്തോളൂ’ എന്ന് അനുവിനോട് പറയും.ഇരുന്നൂറോളം ജൂബയും അത്രയോളം മുണ്ടുമുണ്ട് ശങ്കർജിയുടെ പെട്ടിയിൽ. ഓരോന്നിന്റെ ഓരോ കഥ പറയാനുണ്ട്. വടിവൊത്ത ഖദറുമിട്ട് താളത്തിലുള്ള പ്രസംഗം ഇനിയെന്നു കേൾക്കാം, പൂർണസൗഖ്യത്തിന് കാത്തിരിക്കുകയാണു പ്രവർത്തകർ.