'പൊലീസ് സേനയിലേക്ക് റിക്രൂട്ടിങ് ഏജൻസി'; ആ നിയമന പരസ്യം വ്യാജം; വഞ്ചിതരാകരുത്: പൊലീസ്

SHARE

പാലക്കാട് ∙ പൊലീസ് സേനയിലേക്ക് റിക്രൂട്ടിങ് ഏജൻസികൾ എന്ന നിലയിൽ വ്യാജ പരസ്യം നൽകി ഉദ്യോഗാ‍ർഥികളെ കബളിപ്പിക്കുന്ന ‌ സ്വകാര്യ ഏജൻസിക്കെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  എസ്പിആർടിസി ഏജൻസിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതര ഏജൻസികൾക്കെതിരെ അന്വേഷണം ആരംഭിച്ചു.

പിഎസ്‌സി ഇതുവരെ വിജ്ഞാപനം പുറപ്പെടുവിക്കാത്ത ഒഴിവുകളിലേക്കാണ് പൊലീസ് സേനയിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് 2500 ഒഴിവുകൾ ഉണ്ടെന്ന മട്ടിൽ പ്രചാരണം നടത്തി പ്രീ റിക്രൂട്മെന്റ് റാലിക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ പ്രസ്തുത ഒഴിവിലേക്കുള്ള പരിശീലനത്തിന്റെ പേരു പറഞ്ഞു ഉദ്യോഗാർഥികളിൽ നിന്ന് 16,000 രൂപ മുതൽ 22,000 രൂപവരെ ഈടാക്കുന്നതായും പൊലീസിനു വിവരം ലഭിച്ചു.

വിഷയം ശ്രദ്ധയിൽ പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കൽ കണ്ടെത്തിയത്. സർക്കാർ തലത്തിലുള്ള റിക്രൂട്മെന്റ് ആണെന്നു കരുതി ഒട്ടേറെപ്പേർ പണം നൽകി ഇത്തരം സ്ഥാപനങ്ങളിൽ ചേരുന്നുണ്ട്.  ഇത്തരം വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. സ്ഥാപനത്തിൽ ചേരുന്നതിനു മുൻപ് അതിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും പൊലീസ് അറിയിച്ചു.

English Summary: Recruitment to police service, its a fake news,says Police

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA