തൂതയിൽ സഹസ്രദളപത്മം വിരിഞ്ഞു; കാണാൻ നാട്ടുകാരുടെ തിരക്ക്

അപ്പുണ്ണിയുടെ വീട്ടിൽ വിരിഞ്ഞ സഹസ്രദളപത്മം.
അപ്പുണ്ണിയുടെ വീട്ടിൽ വിരിഞ്ഞ സഹസ്രദളപത്മം.
SHARE

ചെർപ്പുളശ്ശേരി ∙ സഹസ്രദളപത്മം പൂത്തുലഞ്ഞതിന്റെ ആഹ്ലാദനിറവിലാണ്  തൂത കുണ്ടുംപുറത്ത് മണ്ണിങ്ങൽ അപ്പുണ്ണിയുടെ വീട്. നാലു തരം സഹസ്രദള പത്മങ്ങളിൽ ഏറ്റവും കൂടുതൽ ഇതളുകളുള്ള ‘അൾട്ടിമേറ്റ് തൗസന്റ് പെറ്റൽ’ (യുടിപി) എന്ന ഇനമാണ് ഇവിടെ വിരിഞ്ഞത്. അപൂർവമായി മാത്രമേ ഇവ വിരിയാറുള്ളൂ. ആലപ്പുഴയിൽ നിന്നു കൊണ്ടുവന്ന കിഴങ്ങ് നട്ട് രണ്ടു മാസത്തിനുള്ളിൽ പൂവ് വിരിയുകയായിരുന്നു.   

 അപ്പുണ്ണിയുടെ മകൻ ഡോ.അനുരഞ്ജിന്റെ ഭാര്യയും തൃക്കടീരി പോസ്റ്റ് ഓഫിസ് ജീവനക്കാരിയുമായ സുജയുടെ പരിപാലനത്തിലാണ് സഹസ്രദള പത്മം വിരിഞ്ഞത്. വിവിധയിനം താമരകളും ആമ്പലുകളും സുജയുടെ പരിപാലനത്തിൽ വളരുന്നുണ്ട്. വിരിഞ്ഞ സഹസ്രദളപത്മം കാണാൻ ഒട്ടേറെ പേർ ഇന്നലെ അപ്പുണ്ണിയുടെ വീട്ടിലെത്തി.

English Summary: Sahasradala Padma blooms; people rush to see

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA