ADVERTISEMENT

വണ്ടിത്താവളം  ∙ സ്വന്തം പാടത്തെ കൊയ്ത്തിനിടെ കടന്നലിന്റെ കുത്തേറ്റ സ്ത്രീ മരിച്ചു. വിളയോടി എഴുത്താണി വേലായുധന്റെ ഭാര്യ ടി.ദേവി (60)യാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിളയോടി, പുതുശ്ശേരി സ്വദേശികളായ ശ്രീനിവാസൻ, ദിനിൽ, വിജയൻ എന്നിവർക്കും പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് കൂമ്പൊറ്റ പാടത്തു കൊയ്ത്തു നടക്കുമ്പോൾ ചെടികൾക്കിടയിൽനിന്നു കടന്നലുകൾ ഇളകിയെത്തി ആക്രമിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ ഓടിയെങ്കിലും വരമ്പത്തു നിൽക്കുകയായിരുന്ന ദേവിക്ക് ഓടാൻ സാധിച്ചില്ല. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലേക്കു മടങ്ങിയ ശേഷം തിങ്കളാഴ്ച പുലർച്ചെ മരിച്ചു. പാചകത്തൊഴിലാളിയാണു ദേവി. മക്കൾ: വി.ശശികുമാർ (സിഎസ്എൽടിസി, പ്ലാച്ചിമട), വി.ശശികല (പൊൽപ്പുള്ളി ഹൈസ്കൂൾ), വി.സതീഷ്. മരുമക്കൾ: ആർ.ഷീജ എഴുത്താണി, കെ.ആർ. സുരേഷ് കല്ലേപ്പുള്ളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com