ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ പെയ്ത മഴയിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടി. മലമ്പുഴ ഡാമിന്റെ ജലനിരപ്പ് 114.25 ആയി ഉയർന്നതോടെ 4 ഷട്ടറുകളും 18 സെന്റിമീറ്റർ വീതം ഉയർത്തി. മലമ്പുഴയിൽ 83.05 മില്ലി മീറ്റർ മഴ ലഭിച്ചു. കാഞ്ഞിരപ്പുഴ, ചുള്ളിയാർ, മംഗലംഡാം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകൾ 3 മുതൽ 10 സെന്റി മീറ്റർ വരെ അധികം ഉയർത്തി.

ജില്ലയിൽ ഇതുവരെ തുറന്ന ഡാമുകൾ

മലമ്പുഴ: 4 ഷട്ടറുകൾ 18 സെന്റിമീറ്റർ വീതം

മംഗലംഡാം: 6 ഷട്ടറുകൾ 25 സെന്റിമീറ്റർ വീതം

കാഞ്ഞിരപ്പുഴ: 3 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം

ചുള്ളിയാർ: 3 ഷട്ടറുകൾ 5 സെന്റിമീറ്റർ വീതം

പോത്തുണ്ടി: 3 ഷട്ടറുകൾ 5 സെന്റിമീറ്റർ വീതം

ശിരുവാണി: റിവർ സ്ലൂയിസ് ഷട്ടർ 10 സെന്റിമീറ്റർ

ഡാമുകളിലെ ജലനിരപ്പ്

(ഇന്നലെ, കഴിഞ്ഞ വർഷം ഇതേ ദിവസം, പരമാവധി സംഭരണശേഷി എന്ന ക്രമത്തിൽ (സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം, മീറ്റർ കണക്കിൽ) )

∙ മലമ്പുഴ : 114.25, 114.28, 115.06 ∙ കാഞ്ഞിരപ്പുഴ: 95.88, 96.33, 97.05 ∙ മംഗലംഡാം: 77.31, 77.21, 77.88 ∙ വാളയാർ: 200.72, 202.33, 203 ∙ മീങ്കര: 155.99, 155.57, 156.36 ∙ ചുള്ളിയാർ: 153.73, 151.71, 154.08 ∙ പോത്തുണ്ടി: 107.02, 106.81, 108.20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com