ADVERTISEMENT

ഒറ്റപ്പാലം∙ മലമ്പുഴ ഡാം തുറന്നതിനു പിന്നാലെ ഭാരതപ്പുഴയിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നു. ഈ വർഷം പുഴയിൽ ഇത്രയും ഒഴുക്ക് കരുത്താർജിക്കുന്നത് ഇതാദ്യം. ഇരു കരകളും മുട്ടിയാണു പുഴയിലും കൈവഴികളായ തോടുകളിലും ഒഴുക്ക്. ജാഗ്രതാ നിർദേശം നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ തീരങ്ങളിൽ ആശങ്കകളില്ല. അതേസമയം, പുഴയിലെ തടയണകളെല്ലാം നിറഞ്ഞ അവസ്ഥയാണ്. ‌ഡാം തുറന്നതിനു പിന്നാലെ പുഴയ്ക്കു കുറുകെയുള്ള തടയണകളിലെ ഷട്ടറുകൾ ജല അതോറിറ്റി പൂർണമായി തുറന്നിട്ടുണ്ട്.

മീറ്റ്നയിലും ലക്കിടിയിലും തടയണകൾക്കും മുകളിലൂടെയാണ് വെള്ളത്തിന്റെ കുത്തൊഴുക്ക്. അതേസമയം, ഒറ്റപ്പാലത്തും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച മഴ താരതമ്യേന കുറവായിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ ശക്തിപ്രാപിച്ചു. ശനിയാഴ്ച രാവിലെ 8 മുതൽ ഞായർ രാവിലെ 8 വരെയുള്ള 24 മണിക്കൂറിൽ 44.8 മില്ലീമീറ്റർ മഴയാണു ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com