ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ ലഭിച്ചതു കഴിഞ്ഞ ദിവസം ലഭിച്ചതിനേക്കാൾ 33% അധികമഴ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശരാശരി 135 മില്ലിമീറ്ററായിരുന്നു മഴ. 17നു രാവിലെ വരെ അതു 168 മില്ലിമീറ്റർ മഴയായി ഉയർന്നു. നഗരങ്ങളിലും മലയോര മേഖലകളിലും ശക്തമായ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ ലഭിച്ചതു മലമ്പുഴ മേഖല ഉൾപ്പെടുന്ന പാലക്കാടായിരുന്നു. 123.7 മില്ലീമീറ്റർ. പട്ടാമ്പിയിൽ–107.2, ആലത്തൂർ–100.5, മണ്ണാർക്കാട്–78.2, പറമ്പിക്കുളം–74, തൃത്താല–60.8, കൊല്ലങ്കോട്–54.8, ഒറ്റപ്പാലം–44.8, ചിറ്റൂർ–39 മില്ലീ മീറ്റർ മഴ പെയ്തു. കനത്തമഴയിൽ വ്യാപക കൃഷി നാശമുണ്ടായി. ജില്ലയിലെ 5 അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. 

ഡാമുകളിലെ ജലനിരപ്പ്

ഇന്നലെ, കഴിഞ്ഞ വർഷം ഇതേ ദിവസം, പരമാവധി സംഭരണ ശേഷി എന്ന ക്രമത്തിൽ (സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം, മീറ്റർ കണക്കിൽ)  

∙  മലമ്പുഴ ഡാം 114.31, 114.67, 115.06

∙ കാഞ്ഞിരപ്പുഴ 95.93, 96.33, 97.5

∙ മംഗലം ഡാം 77.10, 77.16, 77.88

∙ വാളയാർ 201.18, 202.29, 203

∙ പോത്തുണ്ടി 107.17, 106.99, 108.204

∙ മീങ്കര 156.36, 155.57, 156.36)

∙ ചുള്ളിയാർ 153.69, 151.71, 154.08

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com