ADVERTISEMENT

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൃഷ്ടിപ്രദേശമുള്ള ഡാമാണു മലമ്പുഴ. പാലക്കാട് നഗരസഭയിലേക്കും 6 പഞ്ചായത്തുകളിലേക്കും ശുദ്ധജലമെത്തിക്കുന്നതു മലമ്പുഴ ഡാമി‍ൽ നിന്നാണ്. ഷൊർണൂർ, ഒറ്റപ്പാലം, ചിറ്റൂർ മേഖലകളിൽ കൃഷിക്ക് ആവശ്യമായ ജലസേചനത്തിനും മലമ്പുഴ വെള്ളം ഉപയോഗിക്കുന്നു. 2018ലെ കനത്ത മഴയിൽ മലമ്പുഴ ഡാമിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നപ്പോൾ ഡാം തുറന്നിരുന്നു. അതോടെ മുക്കൈ പുഴ കരകവിഞ്ഞൊഴുകി നഗരത്തിലെ ചിലയിടങ്ങളിൽ വെള്ളം കയറുകയും ചെയ്തു. 

ഡാം നിലവിൽ വന്നത്: 1955 നവംബർ 28

നിർമാണച്ചെലവ് : 5.80 കോടി രൂപ

സംഭരണശേഷി   :   3000 ദശലക്ഷം ചതുരശ്ര അടി

വൃഷ്ടിപ്രദേശം    :    57 ചതുരശ്ര മൈൽ

പരമാവധി ജലനിരപ്പ് : 115.06 മീറ്റർ

ഇന്നലത്തെ ജലനിരപ്പ് 114.06 

ആകെ ഷട്ടറുകൾ : 4

വാളയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു

വാളയാർ ∙ മലനിരകളിൽ മഴ ശക്തമായതോടെ വാളയാർ ഡാമിലെ ജലനിരപ്പ് 201.51 മീറ്റർ ആയി ഉയർന്നു. ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പ് (ബ്ലൂ അലർട്ട്) നൽകി. ആശങ്ക വേണ്ടെന്നും ഓറഞ്ച്, റെഡ് അലർട്ടുകൾക്കു ശേഷമേ ഡാം തുറക്കൂവെന്നും ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.

ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് 

(ഡാം, പരമാവധി ജലനിരപ്പ് മീറ്ററിൽ, ഇന്നലത്തെ ജലനിരപ്പ് എന്ന ക്രമത്തിൽ)

മലമ്പുഴ                                                    115.06 (114.06)

വാളയാർ                                                  203 (201.42)

മീങ്കര                                                        156.36 (155.92)

ചുള്ളിയാർ                                              154.08 (153.55)

പോത്തുണ്ടി                                            108.20 (106.96)

കാഞ്ഞിരപ്പുഴ                                         97.05 (96.22)

മംഗലംഡാം                                               77.88 (76.95)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com