എല്ലാം ഇത്തിരി നേരത്തെ വേണമെന്ന നിർബന്ധമുണ്ട് മുൻ എംപി വി.എസ്. വിജയരാഘവന്. എല്ലാവരും പതിനെട്ടാം വയസ്സിൽ പാർട്ടി അംഗത്വമെടുക്കുമ്പോൾ വിഎസ് പതിനേഴാം വയസ്സിൽ കോൺഗ്രസിന്റെ കാലണ മെംബറായി. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു വിവാഹം. ഇപ്പോൾ എൺപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ പലരും ചോദിക്കുന്നു, യുവാക്കളെപ്പോലെ

എല്ലാം ഇത്തിരി നേരത്തെ വേണമെന്ന നിർബന്ധമുണ്ട് മുൻ എംപി വി.എസ്. വിജയരാഘവന്. എല്ലാവരും പതിനെട്ടാം വയസ്സിൽ പാർട്ടി അംഗത്വമെടുക്കുമ്പോൾ വിഎസ് പതിനേഴാം വയസ്സിൽ കോൺഗ്രസിന്റെ കാലണ മെംബറായി. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു വിവാഹം. ഇപ്പോൾ എൺപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ പലരും ചോദിക്കുന്നു, യുവാക്കളെപ്പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാം ഇത്തിരി നേരത്തെ വേണമെന്ന നിർബന്ധമുണ്ട് മുൻ എംപി വി.എസ്. വിജയരാഘവന്. എല്ലാവരും പതിനെട്ടാം വയസ്സിൽ പാർട്ടി അംഗത്വമെടുക്കുമ്പോൾ വിഎസ് പതിനേഴാം വയസ്സിൽ കോൺഗ്രസിന്റെ കാലണ മെംബറായി. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു വിവാഹം. ഇപ്പോൾ എൺപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ പലരും ചോദിക്കുന്നു, യുവാക്കളെപ്പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാം ഇത്തിരി നേരത്തെ വേണമെന്ന നിർബന്ധമുണ്ട് മുൻ എംപി വി.എസ്. വിജയരാഘവന്. എല്ലാവരും പതിനെട്ടാം വയസ്സിൽ പാർട്ടി അംഗത്വമെടുക്കുമ്പോൾ വിഎസ് പതിനേഴാം വയസ്സിൽ കോൺഗ്രസിന്റെ കാലണ മെംബറായി. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു വിവാഹം. ഇപ്പോൾ എൺപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ പലരും ചോദിക്കുന്നു, യുവാക്കളെപ്പോലെ ചുറുചുറുക്കുള്ള വിഎസിന് എൺപതാം പിറന്നാളും നേരത്തെയെത്തിയോ ? 

നേരവും കാലവും നോക്കാതെ, ഏതുസമയവും രാഷ്ട്രീയക്കാരൻ; അതാണ് പാലക്കാട്ടുകാരുടെ വിഎസിന്റെ പ്രത്യേകത.രാജ്യത്തെ കർഷകരെ പ്രതിനിധീകരിച്ച് അമേരിക്കയിൽപോലും സമ്മേളനത്തിൽ പ്രസംഗിച്ച സാമൂഹിക പ്രവർത്തകനും മികച്ച കർഷകനുമായ വി.ജി. സുകുമാരന്റെ മകനായ വി.എസ്. വിജയരാഘവൻ രാഷ്ട്രീയത്തെ ഒരിക്കലും ലാഭം കൊയ്യാനുള്ള കൃഷിയായി കണ്ടില്ല. 

ADVERTISEMENT

രാഷ്ട്രപതിമാരായിരുന്ന ആർ.വെങ്കിട്ടരാമൻ, കെ.ആർ. നാരായണൻ, പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി നരസിംഹറാവു, നേതാക്കളായ എസ്.ബി. ചവാൻ, വി.സി. ശുക്ല തുടങ്ങി ഒട്ടേറെ പ്രമുഖർക്ക് ആതിഥ്യമരുളിയ വടക്കുംപുറം തറവാട്ടിലെ വിഎസ്, ഈ ബന്ധങ്ങളൊന്നും തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് ഉപയോഗിച്ചില്ല. അറിയപ്പെടുന്ന ആതിഥേയരാണ് ഇപ്പോഴും വിഎസും ഭാര്യ സൗമിനിയും. രാഷ്ട്രീയത്തിൽ പൂമാലകളും കല്ലേറുകളും ഏറെ കൊണ്ടെങ്കിലും അണിയാതെ പോയ പൂമാലയുടെ കഥ കേൾക്കുമ്പോഴാണ് വിജയരാഘവന്റെ മഹത്വം ശരിക്കുമറിയുക. 

1977 നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ കന്നിക്കാരനായ വി.എസ്. വിജയരാഘവനെതിരെ വെറും 1999 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടിയ ഇഎംഎസ് നമ്പൂതിരിപ്പാട് തനിക്ക് മാലയിടാൻ വന്നവരോട് ഇങ്ങനെ പറഞ്ഞത്രേ: ‘എന്റെ വിജയം സാങ്കേതികം മാത്രം, യഥാർഥ വിജയം വി.എസ്. വിജയരാഘവന്റേതാണ്. ഈ മാലയ്ക്ക് ഞാൻ അർഹനല്ല.’ 

ADVERTISEMENT

ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന പാലക്കാട്ടെ ഗ്രാമങ്ങളിൽ കോൺഗ്രസിന്റെ ത്രിവർണപതാക ഉയർന്നതിന്റെ നേരവകാശികൾ പി. ബാലനും വി.എസ്. വിജയരാഘവനും മാത്രമാണ്. അതുകൊണ്ടു തന്നെയാകണം കോൺഗ്രസുകാർ പോലും ആശംസ പറയാനെത്തും മുൻപ് സിപിഎം നേതാവ് എ.കെ. ബാലൻ വിഎസിന്റെ വീട്ടിലെത്തി സൗഹൃദം പങ്കിട്ടത്, ‘നിങ്ങൾ ഞങ്ങൾക്കു വല്ലാത്ത തലവേദനയായിരുന്നെങ്കിലും, വലിയ ഇഷ്ടമാണ് കേട്ടോ’, 

ഇതായിരുന്നു ബാലൻ പറഞ്ഞത്.വിമോചന സമരകാലത്ത് കെഎസ്‌യുവിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച് 1961ൽ കുഴൽമന്ദം മണ്ഡലം പ്രസിഡന്റായി കോൺഗ്രസിൽ പ്രവർത്തനം ആരംഭിച്ച ഇദ്ദേഹം 1980, 1984, 1991 വർഷങ്ങളിൽ പാലക്കാടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചു. കയർ ബോർഡ് ചെയർമാൻ സ്ഥാനം വഹിച്ചു. 

ADVERTISEMENT

മികച്ച സഹകാരിയായ ഇദ്ദേഹം ഇപ്പോഴും എരിമയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. 15 വർഷത്തോളം എംപി, 23 വർഷത്തോളം ഡിസിസി പ്രസിഡന്റ്; വിഎസിന്റെ ഈ റെക്കോർഡ് തകർക്കാൻ പാലക്കാട്ട് ഇനിയാർക്കും കഴിയുമെന്ന് തോന്നുന്നില്ല.  

വികസന വഴിയിലെ വെളിച്ചം

ജില്ലയിലെ പല വികസനപദ്ധതികൾക്കും തുടക്കമിട്ടത് വിഎസ് ആയിരുന്നു. അട്ടപ്പാടിയുടെ മുഖഛായ മാറ്റുന്നതിനായി ആരംഭിച്ച അഹാഡ്സ്, കഞ്ചിക്കോട് വ്യവസായ മേഖല, കഞ്ചിക്കോട്ടെ ഫ്ലൂയിഡ് കൺട്രോൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്രീയ വിദ്യാലയം എന്നിവയിലെല്ലാം വഹിച്ച പങ്ക് വലുതാണ്. പാലക്കാട് റെയിൽവേ ഡിവിഷന്റെ പുരോഗതിക്കായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയ ഇദ്ദേഹമാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയെന്ന ആശയം മുന്നോട്ടുവച്ചത്. വീടുകളിൽ മാത്രം മൃതദേഹം സംസ്കരിച്ചിരുന്ന കാലത്താണ് വൈദ്യുതി ശ്മശാനത്തെക്കുറിച്ച് വിഎസ് ആലോചിക്കുന്നത്. അങ്ങനെയാണു ചന്ദ്രനഗർ വൈദ്യുതി ശ്മശാനം ആരംഭിക്കുന്നത്.

 ‘ന്യൂഡിൽസിന് 2 മിനിറ്റ്സ്, വിഎസിന് ഒരു മിനിറ്റ് മതി’, ന്യൂഡൽഹിയിലെ വിവിധ ഓഫിസുകളിൽ കാര്യങ്ങൾ നടത്തിയെടുക്കുന്നതിൽ വിജയരാഘവനുള്ള വേഗത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.ഏതു കാലത്തും പാർട്ടിയി‍ൽ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന ഇദ്ദേഹം കെ. കരുണാകരനു പ്രിയപ്പെട്ടവനായിരുന്നു. പക്ഷേ, ലീഡറുടെ പല നിലപാടുകൾക്കൊപ്പവും വിഎസ് നിന്നില്ല. കെ. കരുണാകരൻ പാർട്ടി വിട്ടുപോയപ്പോൾ കോൺഗ്രസിൽ തന്നെ ഉറച്ചുനിന്നു. കോൺഗ്രസിന്റെ പാർട്ടിയുടെ ആസ്ഥാനമായ ജവാഹർ ഭവന്റെ നി‍ർമാണത്തിനു പിന്നിലും വിഎസിന്റെ പരിശ്രമങ്ങളാണ്. 

പാലക്കാടിന്റെ കോൺഗ്രസ് ചരിത്രം തന്നെയാണു വിഎസിന്റെ രാഷ്ട്രീയ ചരിത്രവും. കൂടെയുള്ളവർ പല മേച്ചിൽപുറങ്ങൾ തേടിപ്പോയപ്പോഴും കോൺഗ്രസ് അല്ലാതെ മറ്റൊരു രാഷ്ട്രീയത്തെയും ഇദ്ദേഹം നെഞ്ചിലേറ്റിയില്ല. അതു തന്നെയാണ് വിഎസിന്റെ മഹത്വവും പ്രത്യേകതയും. 21ന് പാലക്കാട് പാർവതി കല്യാണമണ്ഡപത്തിലാണ്  വി.എസ്.വിജയരാഘവന്റെ എൺപതാം പിറന്നാൾ ആഘോഷിക്കാൻ നേതാക്കളും പ്രവർത്തകരും ഒത്തുചേരുന്നത്.