ADVERTISEMENT

പാലക്കാട്∙ മുതലമട ചപ്പക്കാട് അംബേദ്കർ കോളനിയിൽ നിന്നു രണ്ടു യുവാക്കളെ കാണാതായിട്ട് 140 ദിവസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന ആരോപണവുമായി മുതലമട ആക്‌ഷൻ കമ്മിറ്റി. സാമുവൽ സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ ഓഗസ്റ്റ് 30ന് രാത്രിയോടെയാണു കാണാതായത്. പരിസരപ്രദേശത്തുൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം നടത്തിയിട്ടും യുവാക്കളുടെ തിരോധാനത്തെക്കുറിച്ച് ഒരു തുമ്പും ലഭിച്ചില്ല.

പാലക്കാടിന്റെ കിഴക്കൻ മേഖലയിൽ ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കുനേരെ നടന്നുവരുന്ന കയ്യേറ്റങ്ങളുടെയും അതിക്രമങ്ങളുടെയും ജാതീയമായ പീഡനങ്ങളുടെയും തുടർച്ചയാണ് ഇവരുടെ തിരോധാനമെന്ന് ആക്‌ഷൻ കൗൺസിൽ ആരോപിച്ചു. യുവാക്കളെ ഉടൻ കണ്ടെത്തണമെന്നും അവർക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആക്‌ഷൻ കൗ‍ൺസിൽ രക്ഷാധികാരി വിളയോടി ശിവൻകുട്ടി, കൺവീനർ വാസുദേവൻ, ചെയർമാൻ സക്കീർ ഹുസൈൻ, യുവാക്കളുടെ ബന്ധുക്കളായ പാപ്പാത്തിയമ്മാൾ, പൊന്നൻ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com