ADVERTISEMENT

പാലക്കടവ്∙ പാലക്കടവ് പാലത്തിനു സമീപം റോഡിൽ പൊങ്ങിക്കിടക്കുന്ന ചെറിയ കല്ലുകളിൽ തെന്നി നിയന്ത്രണം വിട്ടു കാർ മറിഞ്ഞു. ഉണ്ണിയാൽ ഭാഗത്തു നിന്നു തടിയംപറമ്പ് ഭാഗത്തേക്കു പോകുന്ന കാറാണു സമീപത്തെ വീട്ടുമുറ്റത്തേക്കു മറിഞ്ഞത്. കാറിലെ യാത്രക്കാരായ 6 പേരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടോടെയാണു സംഭവം. 

ഉണ്ണിയാൽ എടത്തനാട്ടുകര റോഡ് നവീകരണം അനന്തമായി നീളുന്നതിനാൽ പലഭാഗത്തും മെറ്റൽ ഇളകിക്കിടക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. കൂടാതെ പൊടിശല്യവും രൂക്ഷമാണ്. റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി പാലക്കടവ് ഭാഗത്തു നിർമിച്ച അഴുക്കുചാൽ അശാസ്ത്രീയമായ രീതിയിലാണെന്നുള്ള ആരോപണം വന്നതോടെ പലഭാഗവും പൊട്ടിച്ചു തടസ്സമില്ലാത്ത വിധത്തിലേക്കു മാറ്റിയിരുന്നു. എന്നാൽ, തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിട്ടില്ലെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com