ADVERTISEMENT

കല്ലടിക്കോട്∙ കല്ലടിക്കോടൻ മലയോര മേഖലയിൽ കാട് കയറാൻ മടിച്ച് കാട്ടാനകൾ. കൃഷി നാശത്തിനൊപ്പം ജനവാസമേഖലയിൽ തുടർച്ചയായി കാട്ടാനകൾ ഇറങ്ങുന്നതും നാട്ടിൽ ഭീതിവിതയ്ക്കുകയാണ്. വാക്കോട് പട്ടാണിക്കെട്ടിന് സമീപം തുടിക്കോട് മീൻവല്ലം റോഡിൽ ദിവസവും വൈകുന്നേരം മുതൽ പുലർച്ചെ വരെ ഇറങ്ങി നിൽക്കുന്ന കാട്ടാനയെ ഭയന്നാണ് പ്രദേശത്തുകാരുടെ യാത്ര. റോഡിൽ നിൽക്കുന്ന കാട്ടാനയുടെ മുന്നിൽനിന്ന് ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെട്ടത്.

വാക്കോട്, പാങ്ങ്, കല്ലൻതോട്, തുടിക്കോട്, പാലമുക്ക്, മണലി, മൂന്നേക്കർ പ്രദേശങ്ങളിലെ 100 കണക്കിന് കുടുംബങ്ങളാണ് കാട്ടാന ഭയത്തിൽ യാത്രചെയ്യുന്നത്.കുടാതെ കല്ലടിക്കോട് കളപ്പാറ, മുട്ടിയങ്ങാട് മീൻവല്ലം ഭാഗത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. മലയോരത്തെ റബർ ടാപ്പിങ്ങും പ്രതിസന്ധിയിലാണ്, പല തോട്ടങ്ങളും വന്യമൃഗശല്യത്താൽ പാൽ എടുക്കാനാകാതെ കാട് കയറി കിടക്കുകയാണ്. മലയോര മേഖലയിൽ വന്യ മൃഗ ശല്യം വർധിക്കുമ്പോഴും പല മലയോര പാതകളിലും തെരുവുവിളക്കുകൾ കത്തുന്നില്ല. കൂടാതെ സർക്കാർ സ്ഥാപിച്ച വൈദ്യുത വേലികൾ ഏറെയും പ്രവർത്തനരഹിതവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com