ADVERTISEMENT

പട്ടാമ്പി ∙ ഗവ.സംസ്കൃത കോളജിലെ എൻസിസി കെഡറ്റ് എസ്.മാധവിന് ദേശീയ അംഗീകാരം. സീനിയർ ഡിവിഷൻ ആർമി വിഭാഗം ഓൾ ഇന്ത്യ ബെസ്റ്റ് കെഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന ക്യാംപിന്റെ ഭാഗമായ സെലക്‌ഷനിൽ, മുഴുവൻ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എൻസിസി കെഡറ്റുകളെ മറികടന്നാണു മാധവ് നേട്ടം കൈവരിച്ചത്. ബിബിഎ രണ്ടാം വർഷ വിദ്യാർഥിയായ മാധവ് കുമരനെല്ലൂർ കല്ലേക്കാട്ടിൽ സദാശിവൻ- ജയ ദമ്പതികളുടെ മകനാണ്.

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി 28നു നടക്കുന്ന പിഎം റാലിയിൽ പ്രധാനമന്ത്രിയിൽനിന്നു മാധവ് അവാർഡ് സ്വീകരിക്കും. പട്ടാമ്പി കോളജിൽനിന്ന് മാധവിനു പുറമേ അബ്ദുൽ ഹാഷിം, ഹരി ലക്ഷ്മി എന്നിവരും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നുണ്ട്. മൂന്നാഴ്ചയായി ഇവർ ഡൽഹിയിൽ പരിശീലനത്തിലാണ്. രജ്പത് റാലി, കൾചറൽ പ്രോഗ്രാം തുടങ്ങിയവയിലേക്കും ഇവർക്കു സെലക്‌ഷൻ ലഭിച്ചിട്ടുണ്ട്. ഇത്തവണ ബെസ്റ്റ് കെഡറ്റ്സ് വിഭാഗത്തിൽ കേരള ആന്‍ഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് ചരിത്ര നേട്ടമാണു കൈവരിച്ചത്. മൂന്ന് സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കല മെഡലുകൾ എന്നിവ കേരള കെഡറ്റുകൾ നേടി.

തിളക്കമാർന്ന നേട്ടം കൈവരിച്ചവരെ കേരള ആൻഡ് ലക്ഷദ്വീപ് എൻസിസി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സുനിൽകുമാർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. മാധവിനെ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഇ.ഗോവിന്ദ്, ബറ്റാലിയൻ കമാൻഡർ കേണൽ ആഷിഷ് നോട്ടിയാൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ലഫ്.കേണൽ പ്രേംജിത്, പ്രിൻസിപ്പൽ ഡോ.സുനിൽ ജോൺ, എൻസിസി ഓഫിസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു, പിടിഎ വൈസ് പ്രസിഡന്റ് ഡി.ബി.രഘുനാഥ് തുടങ്ങിയവർ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com