ADVERTISEMENT

കല്ലടിക്കോട്∙ വില്ലേജ് ഓഫിസുകളും പ്രവർത്തനങ്ങളും സ്മാർട്ടാകുമ്പോഴും കല്ലടിക്കോട് കരിമ്പ–2 വില്ലേജ് ഓഫിസ് ശോച്യാവസ്ഥയിൽ. മഴ പെയ്താൽ ദേശീയപാതയിൽ നിന്ന് ഒഴുകിയെത്തുന്ന ചെളിവെള്ളത്തിന് നടുവിലാണു വില്ലേജ് ഓഫിസ്. വെള്ളം കുത്തിയൊലിച്ച് മതിലിന്റെ ഒരു വശവും തകർന്നു. പഴക്കം മൂലം കോൺക്രീറ്റ് ഇളകിവീണു തുടങ്ങിയ ചെറിയ കെട്ടിടമാണ് കരിമ്പ 2 വില്ലേജ്. 

ചോർച്ച കാരണം കെട്ടിടത്തിന് മുകളിലിട്ട ഷീറ്റും തകർച്ചയുടെ വക്കിലാണ്. വേനൽ മഴയിൽപോലും ഭീതിയോടെയാണു ഉദ്യോഗസ്ഥർ ഇവിടെ ജോലിചെയ്യുന്നത്. തുടർ മഴയുണ്ടായാൽ കെട്ടിടത്തിലേക്ക് വെള്ളം കയറാനും അപകടവസ്ഥയിലാകാനുമുള്ള സാഹചര്യമാണ് നിലവിലുള്ളത്. ദേശീയപാത അരികിലെ കരിമ്പ പഞ്ചായത്തിലെ പ്രധാന വില്ലേജ് കെട്ടിടത്തിനാണ് ഈ ദുരവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com