ADVERTISEMENT

മംഗലംഡാം ∙ ഫോറസ്റ്റ് സ്റ്റേഷനിൽ എല്ലാവരുടെയും ലാളനയിൽ വളർന്ന മാൻകുട്ടി ഇനി നെല്ലിയാമ്പതി റേഞ്ചിൽപെട്ട തൂത്തംപാറയിൽ. കഴിഞ്ഞ സെപ്റ്റംബറിൽ പൂതംകുഴിയിലെ റബർ തോട്ടത്തിൽ നിന്നാണ് ഒരാഴ്ച മാത്രം പ്രായമുള്ള മാൻകുട്ടിയെ കിട്ടിയത്. ഏതോ മൃഗം ഓടിച്ചതിനെ തുടർന്ന് കൂട്ടം തെറ്റി എത്തിയതാവാം എന്നായിരുന്നു നിഗമനം.

രാവിലെ റബർ ടാപ്പിങ്ങിനിടയിൽ, തണുത്തു വിറച്ചു കിടക്കുന്ന മാൻകുട്ടിയെ കണ്ട് അലിവു തോന്നിയ തോട്ടമുടമ വീട്ടിലേക്കു കൊണ്ടുവന്നു വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച മാൻകുട്ടി രക്ഷപ്പെടില്ലെന്ന് ആദ്യം കരുതിയെങ്കിലും ഒരാഴ്ചത്തെ മരുന്നും പരിചരണവും കിട്ടിയതോടെ ഉഷാറായി. കുപ്പിപ്പാലും കഞ്ഞിവെള്ളവുമായിരുന്നു ആദ്യ ഭക്ഷണം. സുന്ദരി എന്നു പേരിട്ട മാൻകുട്ടി പിന്നീട് അവിടത്തെ ഒരംഗമായി. സ്റ്റേഷനിലെ പിടിഎസ് ജോബിനോടായിരുന്നു ഏറെ പ്രിയം സുന്ദരീ... എന്നു നീട്ടി വിളിച്ചാൽ ഓടി എത്തും.

എന്നാൽ, വാഹനങ്ങൾ ഓടുന്ന റോഡിലൂടെയുള്ള സഞ്ചാരം മാൻകുട്ടിയുടെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നതോടെയാണു റേഞ്ച് ഓഫിസർ കെ.കൃഷ്ണദാസിന്റെ നിർദേശപ്രകാരം തൂത്തംപാറയിലേക്കു മാറ്റിയതെന്നു ഡപ്യൂട്ടി റേഞ്ചർ കെ. അഭിലാഷ് പറഞ്ഞു. തൂത്തംപാറയിലെ വാച്ചർ വേലുവിന്റെ സംരക്ഷണയിലാണ് ഇപ്പോൾ മാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com