ADVERTISEMENT

തിരുപ്പൂർ∙ രാസവസ്‌തുക്കൾ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത 2 ടൺ മാമ്പഴം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തു നശിപ്പിച്ചു. മായം കലർത്തിയ ഭക്ഷ്യവസ്‌തുക്കളുടെ വ്യാപകമായ വിൽപന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു കർശന പരിശോധന നടത്താൻ കലക്ടർ എസ്.വിനീത് ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥരായ രവി, ബാലമുരുകൻ,  കേശവരാജ്‌, രഘുനാഥൻ , വിജയരാജ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് എഥിലീൻ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത മാമ്പഴം പിടിച്ചെടുത്തത്. ഇത്തരത്തിൽ രാസവസ്‌തുക്കൾ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത പഴങ്ങൾ ഗുരുതര ആരോഗ്യ പ്രശ്‍നങ്ങൾക്കു കാരണമാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.

കോർപറേഷൻ പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ 6 ഗോഡൗണുകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇവിടെ നിന്ന് 2250 കിലോ മാമ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്‌ഥാപനങ്ങൾക്കു നോട്ടിസ് നൽകി പിഴ ഈടാക്കി. ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പു പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഭക്ഷ്യ വസ്‌തുക്കളിൽ മായം കലർത്തുന്നതു ശ്രദ്ധയിൽപെട്ടാൽ 94440 42322 എന്ന നമ്പറിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പരാതികൾ അറിയിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com