ADVERTISEMENT

വാൽപാറ ∙ വാൽപാറ -പൊള്ളാച്ചി റോഡിൽ പുതുതോട്ടം എസ്റ്റേറ്റിൽ സിംഹവാലൻ കുരങ്ങുകളുടെ സുരക്ഷയ്ക്കായി ആകാശ ഉൗഞ്ഞാൽ. സഞ്ചാരികൾ ഭക്ഷണം വലിച്ചെറിഞ്ഞു കൊടുക്കുന്നതു പതിവായതിനെ തുടർന്നു റോഡിലൂടെ വാഹനങ്ങൾ വരുമ്പോൾ കുരങ്ങുകൾ അടുത്തേക്ക് ഓടിച്ചെല്ലുന്നതും അപകടത്തിൽപെടുന്നതും പതിവാണ്.

ഇതുകാരണം ഇവയ്ക്കു ഭക്ഷണം കൊടുക്കുന്നതും സെൽഫി എടുക്കുന്നതും വനം വകുപ്പ് നിരോധിച്ചിരിക്കുകയാണ്. കുരങ്ങുകൾക്കു വാഹനങ്ങളുടെ ഭീഷണിയില്ലാതെ റോഡ് കുറുകെ കടക്കാനാണ് ഉയരത്തിൽ ആകാശ ഊഞ്ഞാൽ സ്ഥാപിക്കുന്നത്. ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെ പുതുതോട്ടം, കുരങ്ങുമുടി എന്നീ സ്ഥലങ്ങളിലെ കാടുകളിൽ ഉള്ള കുരങ്ങുകളെ പ്രത്യേക സജ്ജീകരണങ്ങളോടെയാണു വനം വകുപ്പ് സംരക്ഷിച്ചു വരുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com