ADVERTISEMENT

നെന്മാറ  ∙ ആറുമാസം മുൻപു വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവർമണി അയ്യപ്പൻപാറ സുധാകരന്റെ ഭാര്യ സുവർണയെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു ഇവരുടെ‍ വിവാഹം. രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലർച്ചെ രണ്ടിനു വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് ഇൻസ്പെക്ടർ എ.ദീപകുമാർ പറഞ്ഞു.

ഇതിനു മുൻപും രണ്ടു തവണ സുവർണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുവർണ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തൂങ്ങിമരിച്ചതാണെന്നും ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സുവർണയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. കുത്തനൂർ മാറോണി വീട്ടിൽ കണ്ണൻ - സിന്ധു ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവളാണു സുവർണ. സഹോദരങ്ങൾ: സുകന്യ, സുബിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com