വിവാഹ മണ്ഡപത്തിൽ നിന്ന് വിറക് വിതരണത്തിനിറങ്ങി ദമ്പതികൾ; കതിർ ‍മണ്ഡപത്തിൽനിന്നു സമരച്ചൂടിലേക്ക്...

പാചകവാതക വില വർധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിറക് വിതരണ സമരത്തിൽ പങ്കെടുത്ത നവദമ്പതികളായ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ അരുൺകുമാർ പാലകുർശ്ശിയും ഭാര്യ സ്നേഹ ശങ്കറും ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിൽനിന്ന് വിറക് ഏറ്റുവാങ്ങുന്നു.
SHARE

മണ്ണാർക്കാട്∙ കതിർ ‍മണ്ഡപത്തിൽനിന്നു സമരച്ചൂടിലേക്കിറങ്ങി നവദമ്പതികൾ. ഇന്നലെ വിവാഹിതരായ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ അരുൺകുമാർ പാലകുറുശ്ശിയും ഭാര്യ സ്നേഹ ശങ്കറുമാണ്, പാചക വാതക വിലവർധനയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിറക് വിതരണ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇന്നലെ രാവിലെ 10.30ന് അരകുർശ്ശി ഉദയർക്കുന്ന് ഭഗവതി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. സമര വേദിയിൽ നവദമ്പതികൾ വിറക് ഏറ്റുവാങ്ങി.

ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായ ആഷിക്ക് വറോടൻ, ഷാനു നിഷാനു, കെ.നസീർ‍, നസീഫ് പാലക്കഴി, ഹാരിസ് തത്തേങ്ങലം, ടിജോ പി. ജോസ്, അൻവർ കണ്ണംക്കുണ്ട്, സുധീർ കാപ്പുപ്പറമ്പ്, കബീർ ചങ്ങലീരി, നസറുദ്ദീൻ കീടത്ത്, കണ്ണൻ മൈലാമ്പാടം, വി.വി. മുഹമ്മദ്, ടി.കെ.ഇപ്പു എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA