ADVERTISEMENT

പാലക്കാട് ∙ കുടിശിക പെരുകി ‘വെള്ളത്തിലായ’ ജല അതോറിറ്റി പിടിച്ചുനിൽക്കാൻ കർശന നടപടിയിലേക്ക്. കുടിശിക വരുത്തിയവരുടെ ശുദ്ധജല കണക്‌ഷനുകൾ നാളെ വിച്ഛേദിച്ചു തുടങ്ങും. കൂടുതൽ കുടിശികയുള്ള കണക്‌ഷനാണ് ആദ്യം വിച്ഛേദിക്കുക. ഇതിനായി പട്ടിക തയാറാക്കി. ഗാർഹികേതര, ഗാർഹിക കണക്‌ഷനുകളിൽ നടപടി ഉണ്ടാകും. 2 വർഷത്തിലധികമായി വെള്ളക്കരം അടയ്ക്കാത്ത കണക്‌ഷൻ ഉടമകൾ വരെയുണ്ട്.  

സംസ്ഥാനവും ജല അതോറിറ്റിയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണു കുടിശിക പിരിവ് ഊർജിതമാക്കുന്നത്. വിച്ഛേദിച്ച കണക്‌ഷനുകളുടെ വിവരവും വരുമാനക്കണക്കും യഥാസമയം ബോർഡിനെ അറിയിക്കണം. കുടിശിക അടയ്ക്കണമെന്നു കഴിഞ്ഞ മാസങ്ങളിലടക്കം ജല അതോറിറ്റി മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ഉദ്ദേശിച്ച വരുമാനം ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ഇനിയും വിട്ടുവീഴ്ച വേണ്ടെന്നാണു നിർദേശം. കണക്‌ഷൻ ഉടമകൾക്കു ജല അതോറിറ്റി ഓഫിസിൽ നേരിട്ടെത്തിയും ഓ‍ൺലൈൻ മുഖേനയും തുക അടയ്ക്കാം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com